പാലാ ളാലം സെന്റ് ജോര്‍ജ് പുത്തന്‍ പള്ളിയിലെ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി.


പാലാ ളാലം സെന്റ് ജോര്‍ജ് പുത്തന്‍ പള്ളിയിലെ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. ഇന്ന് വൈകിട്ട് 4.45 ന് വികാരി ഫാ. ജോര്‍ജ് മൂലേച്ചാലില്‍ കൊടിയേറ്റി. തുടര്‍ന്ന് ലദീഞ്ഞ് നടന്നു. മധ്യസ്ഥ പ്രാര്‍ത്ഥനക്കും വചന പ്രഘോഷണത്തിനും ശേഷം രാത്രി 8 ന് ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. 


നാളെ (ശനിയാഴ്ച) പുലര്‍ച്ചെ 6 നും, വൈകിട്ട് 5.30 നും വി.കുര്‍ബാന. 

ഞായറാഴ്ച പുലര്‍ച്ചെ 5 ന് തിരുസ്വരൂപ പ്രതിഷ്ഠ. 5.15 നും 6.30 നും വി. കുര്‍ബാന, വൈകിട്ട് 5 ന് റാസ കുര്‍ബാന - ഫാ. ജോര്‍ജ് പുല്ലുകാലായില്‍ കാര്‍മ്മികത്യം വഹിക്കും. ഫാ. ജോസഫ് കദളിയില്‍ സന്ദേശം നല്‍കും. 6.30 ന് തിരുനാള്‍ പ്രദക്ഷിണം തുടര്‍ന്ന് സ്നേഹവിരുന്ന്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments