അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റു; കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ മരിച്ചു



    തലശ്ശേരിയില്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. തലശ്ശേരി കുണ്ടുചിറ സ്വദേശി രാജന്‍ ആണ് മരിച്ചത്. 53 വയസ്സായിരുന്നു. അറ്റകുറ്റപ്പണിക്കിടെയാണ് രാജന് ഷോക്കേറ്റത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പാറാംകുന്ന് പരിസരത്ത് ഇലക്രിക് കമ്പിയില്‍ നിന്ന് തീപ്പൊരി വരുന്നുവെന്ന് പറഞ്ഞ് നാട്ടുകാരാണ് രാജനെ വിളിക്കുന്നത്. തുടര്‍ന്ന് മറ്റൊരു ജീവനക്കാരനൊപ്പം രാജന്‍ സ്ഥലത്തെത്തി. 

 കമ്പിക്ക് സമീപത്തെ മരച്ചിലെ ചില്ലകള്‍ തട്ടിയാണ് തൊപ്പൊരി വന്നിരുന്നത്. വൈദ്യുതി കമ്പി മാറ്റുന്നതിനിടെയാണ് രാജന് ഷോക്കേറ്റത്. സാരമായി പൊള്ളലേറ്റ രാജനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments