ഏഴാച്ചേരി 158-ാം നമ്പര്‍ ഏഴാച്ചേരി എസ്.എന്‍.ഡി.പി. യോഗം ശാഖയിലെ ഗുരുമന്ദിരം എത്രയുംവേഗം ഗുരുദേവക്ഷേത്രമാക്കണമെന്ന് എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേലിന്റെ നിര്‍ദ്ദേശം. ഇത് ശിരസ്സാ വഹിക്കുന്നുവെന്നും ഇതിനുവേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നും ശാഖാ വൈസ് പ്രസിഡന്റ് തയ്യില്‍ റ്റി.എസ്. രാമകൃഷ്ണന്റെ ഉറപ്പും.
ഏഴാച്ചേരി ഗുരുമന്ദിരത്തിലെ 27-ാമത് പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. പൂര്‍വ്വികര്‍ ഇവിടെയൊരു ഗുരുമന്ദിരം പണിയാന്‍ കാണിച്ച ആര്‍ജ്ജവം ഇപ്പോഴത്തെ തലമുറയും ഏറ്റെടുക്കണം. 2030-ന് മുമ്പായി ഇവിടെ ഗുരുദേവക്ഷേത്രം പണിതുയര്‍ത്തണം. അതിനുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഭഗവാന്‍ ഒരുക്കിത്തരുമെന്നും സുരേഷ് ചൂണ്ടിക്കാട്ടി.

സമ്മേളനത്തിന് നന്ദി പറയവേ ഇക്കാര്യത്തിനുവേണ്ട എല്ലാ സഹായവും ചെയ്യുമെന്ന് ശാഖാ വൈസ് പ്രസിഡന്റ് തയ്യില്‍ റ്റി.എസ്. രാമകൃഷ്ണന്‍ പറഞ്ഞു. പ്രവാസിയായിരുന്ന ഇദ്ദേഹമാണ് ഗുരുമന്ദിരത്തിലെ പ്രതിഷ്ഠയ്ക്കുള്ള വിഗ്രഹച്ചെലവുകള്‍ മുഴുവന്‍ വഹിച്ചത്. മാത്രമല്ല മന്ദിരത്തിന് മുമ്പിലെ മണ്ഡപം നിര്‍മ്മിച്ച് നല്‍കിയതും റ്റി.എസ്. രാമകൃഷ്ണനാണ്. തുടര്‍ന്ന് ക്ഷേത്രം പണിയുമ്പോള്‍ എല്ലാവിധ സഹായങ്ങളും ഇക്കാര്യത്തിലുമുണ്ടാകുമെന്ന രാമകൃഷ്ണന്റെ വാക്കുകള്‍ സദസ്സ് കയ്യടിയോടെയാണ് സ്വാഗതം ചെയ്തത്.
ശാഖാ പ്രസിഡന്റ് പി.ആര്‍. പ്രകാശ് പെരികിനാലിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മീനച്ചില്‍ യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം അനീഷ് പുല്ലുവേലില്‍, ശാഖാ സെക്രട്ടറി കെ.ആര്‍. ദിവാകരന്‍, സുധ തങ്കപ്പന്‍, ശോഭന സോമന്‍, രതീഷ് റ്റി., സാബു ജി., സനൂഷ സന്തോഷ്, യദുകൃഷ്ണന്‍ രാജേഷ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സുജാത കൃഷ്ണന്‍കുട്ടി ഗുരുദേവ പ്രാര്‍ത്ഥന നടത്തി. പൊന്‍കുന്നം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ രതീഷ് ബി. നായര്‍ മുഖ്യപ്രഭാഷണം നടത്തി. സമൂഹപ്രാര്‍ത്ഥന, ഗുരുപൂജ, വിശേഷാല്‍ പൂജകള്‍, മഹാപ്രസാദമൂട്ട് എന്നിവയുമുണ്ടായിരുന്നു.
വൈകിട്ട് പുളിയാനിപ്പുഴ സുകുമാരന്റെ വസതിയില്‍ നിന്നും ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയില്‍ നാടന്‍കലാരൂപങ്ങളും താളമേളങ്ങളും പീതവസ്ത്രം ധരിച്ച നൂറുകണക്കിന് ഭക്തരും അകമ്പടിയായി. ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്ക് കാവിന്‍പുറം ജംഗ്ഷനില്‍ ഉമാമഹേശ്വര ക്ഷേത്രം ദേവസ്വത്തിന്റെ നേതൃത്വത്തില്‍ സംഭാരവിതരണവും ഉണ്ടായിരുന്നു.
വൈകിട്ട് വിശേഷാല്‍ ദീപാരാധന, അന്നദാനം, ഡാന്‍സ്, തിരുവാതിരകളി, നൃത്തനാടകം എന്നിവയും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് പി.ആര്‍. പ്രകാശ്, കെ.ആര്‍. ദിവാകരന്‍, റ്റി.എസ്. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

0 Comments