മൂലമറ്റം അശോക രക്ഷാനികേതന് സമീപം വീട്ടില്‍ പാചകവാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാവിലെ 9 ഓടെ പൈകടയില്‍ സെബാസ്റ്റ്യന്റെ വീട്ടിലായിരുന്നു സംഭവം. രാവിലെ ലഭിച്ച ഇന്‍ഡേയ്ന്‍ ഗ്യാസ് സിലിണ്ടര്‍ അടുപ്പുമായി ഘടിപ്പിച്ച് ഉപയോഗിക്കുന്നതിനിടെയാണ് ശക്തമായ രീതിയില്‍ വാതകം ചോര്‍ന്നത്. ഉടന്‍തന്നെ വീട്ടുകാര്‍ വിവരം മൂലമറ്റം അഗ്‌നിരക്ഷാ സേനയെ അറിയിച്ചു.
സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ സിലിണ്ടര്‍ വേഗത്തില്‍ അടുക്കളയില്‍ നിന്നും പുറത്തെത്തിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചോര്‍ച്ച അടയ്ക്കുകയും ചെയ്തു. റെഗുലേറ്ററിലുണ്ടായ തകരാറാണ് വാതകം ചോരാന്‍ കാരണമെന്ന് പരിശോധനയില്‍ വ്യക്തമായി. ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെട്ട് പുതിയ റെഗുലേറ്റര്‍ ഘടിപ്പിക്കാന്‍ സേന നിര്‍ദ്ദേശം നല്‍കി.
വാതകം ചോര്‍ന്ന സമയത്ത് വീട്ടുകാര്‍ സംയമനം പാലിച്ചതും സ്വിച്ചുകളോ മറ്റ് വൈദ്യുത ഉപകരണങ്ങളോ വര്‍ത്തിപ്പിക്കാതിരുന്നതും വലിയൊരു ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചു. ഗ്രേഡ് എഎസ്ടിഒയുടെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.




0 Comments