ചങ്ങനാശേരി ആനന്ദാശ്രമം സ്‌കൂളിലെ ക്ലാസ് മുറികള്‍ അടിച്ചു തകര്‍ത്തു സാമൂഹ്യവിരുദ്ധര്‍.
മേശകളും, ഫോട്ടോകളും, കസേരകളും , ബോര്‍ഡുകളും അക്രമിസംഘം നശിപ്പിച്ചു. ഇന്നു രാവിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി സ്‌കൂള്‍ വൃത്തിയാക്കി നല്‍കണമെന്നു അറിയിപ്പു കിട്ടിയിരുന്നു. വൃത്തിയാക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴാണു സ്‌കൂള്‍ അധികൃതര്‍ ഇത്തരത്തില്‍ അക്രമം നടന്ന വിവരം അറിയുന്നത്.
ഇതേ തുടര്‍ന്ന് ഇവര്‍ നടത്തിയ പരിശോധനയിലാണു ക്ലാസ് മുറികള്‍ അടക്കം തല്ലി തകര്‍ത്തത് കണ്ടെത്തിയത്. സ്‌കൂള്‍ ഹാളിന്റെ ഒരു ഭാഗത്തെ ജനലിലൂടെയാണു ആക്രമികള്‍ അകത്തു കടന്നത്. ഏപ്രില്‍ രണ്ടിനു സ്‌കൂള്‍ ബസിന്റെ ഹെഡ്‌ലൈറ്റ് തകര്‍ന്ന നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനുശേഷം തുടര്‍ച്ചയായി അവധികള്‍ വന്നതിനാല്‍ സ്‌കൂളില്‍ അക്രമം നടന്ന വിവരം പുറത്തറിഞ്ഞിരുന്നില്ല. സ്‌കൂള്‍ അധികൃതര്‍ ചങ്ങനാശേരി പോലീസില്‍ പരാതി നല്‍കി.



0 Comments