പാലാ നഗരസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാളെ യു.ഡി. എഫി ൻ്റെ നിർണ്ണായക യോഗം..... ഉച്ചകഴിഞ്ഞ് 3 - ന് യു.ഡി എഫ് നേതാക്കൾ വാർത്താ സമ്മേളനം നടത്തും
ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് പാലാ അരുണാപുരം PWD ഗസ്റ്റ് ഹൗസിൽ UDF വാർത്താ സമ്മേളനം നടത്തും .
കോട്ടയം ജില്ലാ കോഗ്രസ്സ് കമ്മറ്റി (DCC) പ്രസിഡന്റ് നാട്ടകം സുരേഷ് ആണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.. ഫ്രാൻസിസ് ജോർജ്ജ് MP ഉൾപ്പെടെ ജില്ലയിലെ UDF, കോൺഗ്രസ്സ് നേതാക്കൻമാർ തുടങ്ങിയവർ പങ്കെടുക്കും .
DCC പ്രസിഡന്റ് നാട്ടകം സുരേഷ് നല്കിയ വിപ്പ് ലംഘിച്ച് പാലാ നഗരസഭ ചെയർ പേഴ്സനെതിരെ LDF കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച മുൻ കോൺഗ്രസ്സ് കൗൺസിലർമാർക്കെതിരെ സ്വീകരിച്ച നിയമ നടപടികൾ
ഉൾപ്പെടെ,, വരാൻ പോകുന്ന ചെയർപേഴ്സൻ തിരഞ്ഞെടുപ്പിൽ UDF സ്ഥാനാർഥി പ്രഖ്യാപനം എന്നിവ ഉൾപ്പെടെ വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുമെന്ന് നേതാക്കൾ അറിയിച്ചു
70 12 23 03 34





0 Comments