പാലാ പൂവരണിവലിയകുന്ന് ഭഗവതി ക്ഷേത്രം തിരുവാതിരകളി മത്സരം ......മേവട ദേവിചൈതന്യ തിരുവാതിരകളി സംഘത്തിന് ഒന്നാം സ്ഥാനം


പാലാ പൂവരണിവലിയകുന്ന് ഭഗവതി ക്ഷേത്രം തിരുവാതിരകളി മത്സരം ......മേവട ദേവിചൈതന്യ തിരുവാതിരകളി സംഘത്തിന് ഒന്നാം സ്ഥാനം

പൂവരണി വലിയകുന്ന് ഭഗവതി ക്ഷേത്രത്തിലെ ഉത്സവഭാഗമായി നടത്തിയ പ്രഥമ തിരുവാതിരകളി മത്സരത്തില്‍ മേവട ദേവീചൈതന്യ തിരുവാതിരകളി സംഘത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. 

7000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയുമാണ് സംഘത്തിന് ലഭിച്ചത്. ഗുരു സാവിത്രി അന്തര്‍ജ്ജനത്തിന് കീഴില്‍ തിരുവാതിരകളി അഭ്യസിച്ച ദേവിചൈതന്യ സംഘത്തില്‍
 യു. ലക്ഷ്മിപ്രിയ, സ്വപ്ന അജിത്ത്, സംഗീത പ്രസാദ്, ഹേമ സന്തോഷ്, വൃന്ദ സന്തോഷ്, രമ്യ ഷാന്‍, സിന്ധു സുധന്‍, രാഗിണി കെ.എസ്. എന്നിവരാണ് ഉണ്ടായിരുന്നത്. 

കഴിഞ്ഞ മൂന്ന് വര്‍ഷമായി ദേവി ചൈതന്യ തിരുവാതിരകളി സംഘം തിരുവാതിരകളിയിൽ പങ്കെടുത്തുവരുന്നു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments