പൂഞ്ഞാര്‍ തെക്കേക്കര കല്ലേക്കുളത്ത് മദ്യപിച്ച് യാത്ര ചെയ്തത് ചോദ്യം ചെയ്ത നാട്ടുകാരനെ യുവാക്കള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു. ..... സി പി എം. ബ്രാഞ്ച് സെക്രട്ടറിയായ സജിയ്ക്കും പിതാവിനും നേർക്കായിരുന്നു ആക്രമണം ..... വീഡിയോ ഈ വാർത്തയോടൊപ്പം



പൂഞ്ഞാര്‍ തെക്കേക്കര കല്ലേക്കുളത്ത് മദ്യപിച്ച് യാത്ര ചെയ്തത് ചോദ്യം ചെയ്ത നാട്ടുകാരനെ യുവാക്കള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു. .....സി പി എം. ബ്രാഞ്ച് സെക്രട്ടറിയായ സജിയ്ക്കും പിതാവിനും  നേർക്കായിരുന്നു ആക്രമണം ..... 


വിഷുദിനത്തിലായിരുന്നു സംഭവം. സുഹൃത്തുക്കളെ കൂട്ടിയെത്തിയാണ് റോഡിന് സമീപം താമസക്കാരനായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സജിയെ ആക്രമിച്ചത്. അക്രമത്തില്‍ പരിക്കേറ്റ സജിയും സജിയുടെ പിതാവും ചികിത്സയിലാണ്. സജിയുടെ പിതാവിന്റെ കാലിന് പൊട്ടലുണ്ട്. സംഭവത്തില്‍ 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബൈക്കില്‍ മദ്യപിച്ചെത്തിയ സംഘം റോഡില്‍ വീണതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. മദ്യപിച്ചാണോ ബൈക്ക് ഓടിക്കുന്നതെന്ന് സജിയും സ്ഥലത്തുണ്ടായിരുന്നവരും ചോദ്യം ചെയ്യുകയും ബൈക്ക് ഒതുക്കിവെയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തതോടെയാണ് വാക്കേറ്റം ആരംഭിച്ചത്. 

വീഡിയോ 👇👇👇👇

പ്രദേശവാസികള്‍ കൂടിയതോടെ പിന്‍വാങ്ങിയ യുവാക്കള്‍ തീക്കോയി മേസ്തിരിപ്പടിയിലുള്ള സുഹൃത്തുക്കളെ വിലിച്ചുവരുത്തുകയും സജിയെ ആക്രമിക്കുകയുമായിരുന്നു. 

പത്തോളം യുവാക്കള്‍ സംഘം ചേര്‍ന്നായിരുന്നു മര്‍ദ്ദനം. തലയിലും ശരീരത്തും ഇടിയേറ്റു. തടസ്സം പിടിക്കാനെത്തിയവര്‍ക്കും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ മേസ്തിരിപ്പടി സ്വദേശികളായ അഭിഷേക്, അബിന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. മറ്റ് 3 പേര്‍ക്കെതിരെ കൂടി പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെയും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നാണ് പോലീസ് നല്കുന്ന വിവരം. കസ്റ്റഡിയിലെടുത്ത യുവാക്കളെ റിമാന്‍ഡ് ചെയ്തു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments