ഒരേ ദിവസം രണ്ട് പമ്പുകളിൽ തട്ടിപ്പ്…പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ കടന്നുകളഞ്ഞതായി പരാതി…



പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ കടന്നുകളഞ്ഞതായി പരാതി. കാറില്‍ ഉണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടില്ല. 

സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് പമ്പ് ജീവനക്കാര്‍ ആരോപിച്ചു.ഇന്നലെ പുലര്‍ച്ചെയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം ആക്കുളം നാഗരാജന്‍ ആന്‍ഡ് സണ്‍സ് ഫ്യുവല്‍സില്‍ ആണ് സംഭവം. 


3010 രൂപയ്ക്ക് പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ പോയെന്നാണ് ആരോപണം. പരാതിയുമായി സമീപിച്ചപ്പോള്‍ 3500 രൂപയ്ക്ക് കേസെടുക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് പറഞ്ഞതെന്നാണ് പമ്പ് അധികൃതര്‍ പറയുന്നത്.ഇന്നലെ വൈകുന്നേരം 7. 30ന് ഇതേ വണ്ടിയില്‍ എത്തി വെള്ളറടയിലെ പമ്പിലും തട്ടിപ്പ് നടത്തി. വെള്ളറട ദേവാ ഫ്യുവല്‍സിലാണ് തട്ടിപ്പ് നടന്നത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments