ഇരുളില്‍ പ്രകാശകിരണമായി എയ്ഞ്ചലിന്റെ ‘ദ് കാന്‍ഡില്‍’; കൊച്ചു എഴുത്തുകാരിയുടെ പുസ്തകം പുറത്തിറങ്ങി


 നേര്‍ത്ത മെഴുകുതിരി നാളത്തിന് പിന്നില്‍ വലിയൊരു ജീവിതസത്യമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് എയ്ഞ്ചല്‍ മരിയ ബേബിച്ചന്‍ എന്ന കൊച്ചു മിടുക്കി. ചുങ്കം സെന്റ് ജോസഫ് യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എയ്ഞ്ചല്‍ രചിച്ച ‘ദ് കാന്‍ഡില്‍’ എന്ന ചെറുകഥാ സമാഹാരം വായനക്കാര്‍ക്കിടയില്‍ ശ്രദ്ധേയമാവുന്നു. ദാരിദ്ര്യവും പ്രതിസന്ധികളും നിറഞ്ഞ ജീവിതസാഹചര്യങ്ങളില്‍ പ്രത്യാശയുടെ പ്രകാശം എങ്ങനെയുണ്ടാകുമെന്ന് ലളിതമായ ഭാഷയില്‍ ഈ കൊച്ചു എഴുത്തുകാരി വിവരിക്കുന്നു. 


അച്ഛനും മകനും തമ്മിലുള്ള അഗാധമായ സ്‌നേഹബന്ധത്തിന്റെയും മനക്കരുത്തിന്റെ ശക്തിയാല്‍ ദാരിദ്ര്യത്തെ അതിജീവിക്കുന്നതിന്റെയും ഹൃദയസ്പര്‍ശിയായ ചിത്രമാണ് കഥയിലുടനീളമുള്ളത്. നമ്മുടെ ചെറിയ പ്രവൃത്തികള്‍ പോലും മറ്റൊരാളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന മഹത്തായ സന്ദേശമാണ് ഈ പുസ്തകം നല്‍കുന്നത്. സ്‌കൂള്‍ മാനേജര്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിയാണ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചത്. 


അന്ധകാരത്തില്‍ വെളിച്ചമായി മാറാന്‍ ഓരോ മനുഷ്യനും കഴിയുമെന്ന ശക്തമായ സന്ദേശമാണ് ഈ പുസ്തകത്തിലൂടെ എയ്ഞ്ചല്‍ നല്‍കുന്നതെന്ന് ഫാ. സ്റ്റീഫന്‍ പറഞ്ഞു. ചെറുപ്പം മുതല്‍ എഴുത്തില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്ന എയ്ഞ്ചലിന്റെ ആദ്യ പുസ്തകമാണിത്. സ്‌കൂള്‍ അധികൃതരുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് പുസ്തകം പുറത്തിറക്കിയത്. മുണ്ടന്‍ചേരിയില്‍ ബേബിച്ചന്‍ – ജിന്റു ദമ്പതികളുടെ മകളാണ് എയ്ഞ്ചല്‍ മരിയ. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments