ആരവങ്ങളിൽ നിന്നൊഴിഞ്ഞ് പെസഹയുടെ ആത്മീയതയിൽ ജോസ് കെ മാണി
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആരവങ്ങളിൽ നിന്നും സമ്പൂർണ്ണമായും ഒഴിഞ്ഞ നിന്ന് ആത്മീയ ദിനമായിരുന്നു ഇന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിക്ക്.ഉച്ചവരെ വ്യക്തികളെ ഫോണിലൂടെ ബന്ധപ്പെട്ടുള്ള പ്രവർത്തനമാണ് ജോസ് കെ മാണി നടത്തിയത്.
ഇന്ന് പരസ്യമായ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തേണ്ടെന്ന തീരുമാനം എൽഡിഎഫ് എടുത്തിരുന്നു.വോട്ടർ പട്ടിക പരിശോധിച്ചുള്ള വിശകലനങ്ങളും വ്യഖ്യാധിഷ്ഠിത ബന്ധപ്പെടലുകൾക്കും മാത്രമാണ് ബൂത്ത് തല സമിതികൾക്കുള്ള നിർദ്ദേശം.
മുഴുവൻ പ്രചാരണ വാഹനങ്ങളും നിശബ്ദത പുലർത്തി.വീട് കയറിയുള്ള പ്രവർത്തനങ്ങളും നടത്തിയില്ല.വൈകുന്നേരം ഇടവക പള്ളിയായ പാലാ കത്തീഡ്രൽ ദേവാലയത്തിലെ തിരുക്കർമ്മങ്ങളിൽ കുടുംബസമേതം ജോസ് കെ മാണി പങ്കെടുത്തു.ഇന്ന് ദുഃഖ വെള്ളിയാഴ്ചയിലും എൽഡിഎഫിന്റെ പരസ്യ പ്രചാരണങ്ങൾ ഉണ്ടാകില്ല .
.jpeg)





0 Comments