കേരള സ്റ്റേറ്റ് ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍: ഡോ. വിജിത ആര്‍. കുറുപ്പിന് ‘ഉജ്ജ്വല’ പുരസ്‌കാരം
കേരള സ്റ്റേറ്റ് ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വനിതാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ‘ഉജ്ജ്വല’ പുരസ്‌കാരത്തിന് കോടിക്കുളം ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജിത ആര്‍. കുറുപ്പ് അര്‍ഹയായി. അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക-സംഘടനാ രംഗങ്ങളില്‍ മികവ് തെളിയിക്കുന്ന വനിതാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കുന്ന അംഗീകാരമാണിത്.
തിരുവനന്തപുരത്ത് നടന്ന സമാപന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കോടിക്കുളം ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് ദേശീയ-സംസ്ഥാന അംഗീകാരങ്ങള്‍ നേടിയെടുക്കുന്നതിലും, വിവിധ സേവന പദ്ധതികളുടെ കാര്യക്ഷമമായ നിര്‍വഹണത്തിലും ഡോ. വിജിത നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഡിസ്‌പെന്‍സറിയെ മനോഹരവും രോഗീസൗഹൃദവുമാക്കി മാറ്റിയതിനൊപ്പം അസോസിയേഷന്‍ ജില്ലാ വനിതാ കണ്‍വീനര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടു. കോട്ടയം മൂലവട്ടം ശിവവിലാസത്തില്‍ എസ്. രാധാകൃഷ്ണക്കുറുപ്പിന്റെയും എം.വി. ശ്രീകുമാരിയുടെയും മകളാണ്.



0 Comments