അരുവിത്തുറ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി.



അരുവിത്തുറ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. 

  പ്രസിദ്ധ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി.  വികാരി ഫാ. മാത്യൂ ചന്ദ്രൻകുന്നേൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ കുർബാന അർപ്പിച്ചു സന്ദേശം നൽകി. തുടർന്ന് നടത്തിയ പുറത്തു നമസ്കാരത്തിന്  കപ്പാട് ബനഡിക്ടൻ ആശ്രമം  ഫാ.  ക്ലമന്റ് എട്ടാനിയിൽ  നേതൃത്വം നൽകി. പുറത്തു നമസ്കാരത്തിന് ശേഷം വടക്കേക്കര കുരിശു പള്ളിയിലേക്ക് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായി നടന്ന 101 പൊൻ കുരിശുമേന്തിയുള്ള നഗരപ്രദക്ഷിണം വിശ്വാസ പ്രഘോഷണത്തിന്റെ വേദിയായി. 

ഏപ്രിൽ 23ന് രാവിലെ 5.30നും 6.45നും 8നും വിശുദ്ധ കുർബാനയും നൊവനയും. 9.30 ന്  തിരുസ്വരുപ  പ്രതിഷ്ഠ.  10 ന്  ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ കാർമികത്വത്തിൽ സുറിയാനി കുർബാന. തുടർന്ന്
12നും 1.30നും 2.45നും 4.30നും വിശുദ്ധ കുർബാന, നൊവേന.  6.30ന് തിരുനാൾ പ്രദക്ഷിണം, ആകാശവിസ്മയം.


24 ന് രാവിലെ 5.30നും 6.45നും 8നും,  വിശുദ്ധ കുർബാന, നൊവേന. 10ന് തിരുനാൾ റാസ. സീറോ മലബാർ സഭ ആർച്ച്ബിഷപ്പ് .മാർ റാഫേൽ തട്ടിൽ കാർമികത്വം വഹിക്കും. 12.30ന് പകൽ  പ്രദക്ഷിണം. തുടർന്ന് 3നും 4.15നും 5.30നും 6.45നും വിശുദ്ധ കുർബാന, നൊവേന.  8 ന് മ്യൂസിക്കൽ പ്രോഗ്രാം. 

ഏപ്രിൽ 25 ന് ഇടവകക്കാരുടെ തിരുന്നാൾ. രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും   വിശുദ്ധ  കുർബാന, നൊവേന. 4.30ന് കോതമംഗലം രൂപതാ മെത്രാൻ മാർ ജോർ വി. കുർബാന അർപ്പിക്കും.   7മണിക്ക് വി. ഗീവർസിന്റെ തിരുസ്വരൂപം അൾത്താരയിൽ പുനപ്രതിഷ്ഠിക്കും. 7.30 മ്യൂസിക്കൽ പ്രോഗ്രo. 


26 ന് രാവിലെ 5:30 നും 6.45 നും 8 നും 9.30 ന് 11 നും 12:30 നും 2.45 നും 4 നും 5.30 നും 7 നും കുർബാന, നൊവേന 27 മുതൽ 30 വരെ തീയതികളിൽ 5.30 നും 6.45 നും 8 നും 10.30 നും 12 നും 4 നും 7 നും കുർബാന നൊവേന എട്ടാമിടമായ മേയ് 1 ന് 5.30 നും 6.45 നും 8 നും 9.15 നും 10.30 നും 12 നും 1.30 നും 2.45 നും 5.15 നും 7 നും കുർബാന.

4 ന് മാർ ജേക്കബ് മുരിക്കൻ കുർബാന അർപ്പിക്കും മേയ് 2 ന് മരിച്ചവരുടെ ഓർമ. 5.30 നും 6.45 നും കുർബാന കുർബാന, 8 ന് സെമിത്തേരി സന്ദർശനം, 10.30 നും 4 നും കുർബാന




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments