തൃശൂര്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കല്യാണ്‍ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമന്‍

 

വെടിമരുന്നിന് തീപിടിച്ച് തൃശൂരിലുണ്ടായ ദാരുണമായ സംഭവത്തില്‍ജീവന്‍നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കല്യാണ്‍ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമന്‍ അഞ്ചു ലക്ഷം രൂപ വീതം സാമ്പത്തിക സഹായം പ്രഖ്യാപിച്ചു ഈ ദുരന്തത്തിൽ പെട്ടവരുടെ വിയോഗം വ്യക്തിപരമായ ഒന്നായാണ് കാണുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. 


സങ്കല്‍പ്പിക്കാന്‍ കഴിയാത്തവിധം പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന കുടുംബങ്ങളോടൊപ്പമാണ് എന്‍റെ ചിന്തകള്‍. വാക്കുകള്‍ക്ക് അവരുടെ ദുഃഖം ലഘൂകരിക്കാനാവില്ലെന്ന് അറിയാം എങ്കിലും ഈ ചെറിയ സഹായം അവര്‍ക്കൊരു കൈത്താങ്ങാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഒരു സമൂഹമെന്ന നിലയിൽ പരസ്‌പരം താങ്ങായി നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.


 പ്രാദേശിക അധികാരികളുമായി സഹകരിച്ച് അര്‍ഹരായ കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറാനുള്ള നടപടികള്‍കല്യാണ്‍ജൂവലേഴ്‌സ് സ്വീകരിക്കും. ടി. എസ് കല്യാണരാമൻ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും തൃശൂരിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments