സാമൂഹ്യ ദ്രോഹികൾ ശുചിമുറി മാല്യന്യം കലിങ്കനടിയിൽ തള്ളിയതായി പരാതി.



 സാമൂഹ്യ ദ്രോഹികൾ ശുചിമുറി മാല്യന്യം കലിങ്കനടിയിൽ തള്ളിയതായി പരാതി. ഞായറാഴ്ച രാത്രിയിലാണ് മാലിന്യം തള്ളിയത്.

കുറവിലങ്ങാട് പഞ്ചായത്തിൽ നസ്രത്തുഹിൽ 12 -ാം വാർഡിൽ മുത്തിയമ്മ നഗറിലെ കലുങ്കിനടിലാണ് മാലിന്യം തള്ളിയത്. ദുർഗന്ധം കൊണ്ട് സമീപവാസികൾക്ക് പുറത്ത് ഇറങ്ങാൻ വയ്യാത്ത നിലയിലാണ്. മാലിന്യം ഓലിക്കൽമല കുടിവെള്ള പദ്ധതിയുടെ കുളം വരെ   ഒലിച്ചിറങ്ങിയിട്ടുണ്ട്. 


ശക്തമായ കുടിവെള്ള ക്ഷാമം ഉള്ള ഈ സമയത്ത് കുളത്തിൽ മാലിനും ഒലിച്ചിറങ്ങിയാൽ പകർച്ച വ്യാധി പോലെ യുള്ള സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുമോ എന്ന ആശങ്കയിലാണ് സമീപവാസികൾ. അതുപോലെ ഇപ്പോൾ പെയ്യുന്ന മഴയത്ത് മാലിന്യം സമീപ വാസികളുടെ കിണറുകളിലേക്കും എത്തമൊ എന്ന ആശങ്കയു മുണ്ട്. അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകാത്ത പക്ഷം നാട്ടുകാരുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനുള്ള നീക്കത്തിലാണ്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments