സുനില്‍ പാലാ
കടനാട് ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷമായി. പഞ്ചായത്തിലെ ജലവിതരണ പദ്ധതികളുടെയെല്ലാം കുടിവെള്ള സ്രോതസ്സുകള്‍ വറ്റിവരളുകയാണ്. വേനല്‍ച്ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുകയാണ്. പല സ്ഥലങ്ങളിലും കിലോമീറ്ററുകള്‍ തലച്ചുമടായി കുടിവെള്ളം ചുമന്നാണ് ജനങ്ങള്‍ ഉപയോഗിക്കുന്നത്.
പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ സ്ഥിതിയാണ് ഏറെ കഷ്ടം. നീലൂര്‍, കണ്ടത്തിമാവ്, കടനാട്, കാവുംകണ്ടം, മറ്റത്തിപ്പാറ, കൊടുമ്പിടി, ഐങ്കൊമ്പ്, തുമ്പിമല പ്രദേശങ്ങളിലൊക്കെ കുടിവെള്ളത്തിന് ബുദ്ധിമുട്ടുണ്ട്.
ടാങ്കര്‍ ലോറികളിലോ മറ്റ് വാഹനങ്ങളിലോ കുടിവെള്ള വിതരണം എത്രയുംവേഗം ആരംഭിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ചൂട് കൂടുന്നതിനൊപ്പം വേണ്ടത്ര വെള്ളമില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നുണ്ട്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും ഭക്ഷണപാനീയങ്ങള്‍ തയ്യാറാക്കുന്നതിനുമൊക്കെയുള്ള വെള്ളം ലഭിക്കുന്നില്ല. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ളവര്‍ അവരവരുടെ കിണറുകളിലും ടാങ്കുകളിലുമൊക്കെ തുക കൊടുത്ത് കുടിവെള്ളം വെള്ളം ശേഖരിക്കുന്നുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുള്ള കോളനി നിവാസികളുള്‍പ്പെടെയുള്ളവര്‍ക്ക് കുടിവെള്ളം കിട്ടാകനിയായി മാറിയിരിക്കുകയാണ്.
കുടിവെള്ള വിഷയം അതിരൂക്ഷം, അടിയന്തിര പഞ്ചായത്ത് കമ്മറ്റി വിളിച്ചുചേര്‍ക്കണം - പ്രതിപക്ഷം
പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം അതിരൂക്ഷമായ സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്ത് ഭരണനേതൃത്വം ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ എത്രയുംവേഗം പഞ്ചായത്ത് സമിതിയുടെ യോഗം ചേരണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ മെമ്പര്‍മാര്‍ കത്ത് കൊടുത്തിട്ടുണ്ട്.

കുടിവെള്ള വിഷയം ചര്‍ച്ച ചെയ്യുന്ന കമ്മറ്റിയില്‍ നിന്ന് പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി - പ്രസിഡന്റ്
കുടിവെള്ള വിഷയം ചര്‍ച്ച ചെയ്യാന്‍ 23-ാം തീയതി പഞ്ചായത്ത് കമ്മറ്റി യോഗം ചേര്‍ന്നെങ്കിലും അഞ്ച് പ്രതിപക്ഷാംഗങ്ങള്‍ യാതൊരു കാരണവും പറയാതെ യോഗത്തില്‍ നിന്ന് ഇറങ്ങിപോവുകയാണ് ഉണ്ടായതെന്ന് കടനാട് പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി പറഞ്ഞു. പിറ്റേന്നുതന്നെ ജോര്‍ജ്ജ്, ഷേര്‍ളി എന്നീ മെമ്പര്‍മാര്‍ പഞ്ചായത്തില്‍ എത്തുകയും ഇവരുടെ വാര്‍ഡുകളില്‍ വാഹനങ്ങളില്‍ കുടിവെളളമെത്തിക്കാന്‍ നടപടി സ്വീകരിക്കുകയും വണ്ടി തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെത്തന്നെ വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തിര പഞ്ചായത്ത് കമ്മറ്റി യോഗം ചേരണമെന്നാവശ്യപ്പെട്ട് പിന്നീട് അഞ്ച് അംഗങ്ങള്‍ കത്ത് നല്‍കുകയാണുണ്ടായതെന്നും ഇക്കാര്യത്തില്‍ വിചിത്രമായ വാദങ്ങളാണ് അവര്‍ ഉന്നയിക്കുന്നതെന്നും മനപ്പൂര്‍വ്വം കുടിവെള്ള വിഷയത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്താനാണ് പ്രതിപക്ഷത്തെ ചില മെമ്പര്‍മാര്‍ ശ്രമിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി ആരോപിച്ചു.

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
.jpg)

0 Comments