പാലാ വിദ്യാഭ്യാസ ഉപജില്ലാതല പ്രവേശനോത്സവം നാളെ (01.06) രാവിലെ 10 ന് പാലാ സൗത്ത് കടയം ഗവ. എല്‍.പി. സ്‌കൂളില്‍ നടക്കും.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു ഉദ്ഘാടനം ചെയ്യും. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജിജി ബൈജു കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിക്കും.
പഠനോപകരണങ്ങളുടെ വിതരണം മുനിസിപ്പല്‍ കൗണ്‍സിലര്‍ സനില്‍ രാഘവന്‍ നിര്‍വ്വഹിക്കും. കൗണ്‍സിലര്‍ ലിസിക്കുട്ടി, സന്ധ്യ വി.പി., രാജ്കുമാര്‍, വിനയകുമാര്‍, സതീഷ് കെ.വി., മനോജ് കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു ജി. സ്വാഗതവും പി.ടി.എ. പ്രസിഡന്റ് രണ്‍ദീപ് ജി. നന്ദിയും പറയും.
എന്റെ കൗമുദി ഉദ്ഘാടനവും നാളെ
പാലാ സൗത്ത് കടയം ഗവ. എല്‍.പി. സ്‌കൂളില്‍ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനവും നാളെ രാവിലെ 10.30ന് നടക്കും. പദ്ധതിയുടെ സ്‌പോണ്‍സറായ പി.ആര്‍. നാരയണന്‍കുട്ടി അരുണ്‍നിവാസ്, പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് കേരള കൗമുദി പത്രം കൈമാറിക്കൊണ്ട് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു ജി. ആമുഖപ്രസംഗം നടത്തും. കേരള കൗമുദി അസിസ്റ്റന്റ് സര്‍ക്കുലേഷന്‍ മാനേജര്‍ എ.ആര്‍. ലെനിന്‍മോന്‍ മുഖ്യപ്രഭാഷണം നടത്തും. കേരള കൗമുദി റിപ്പോര്‍ട്ടര്‍ സുനില്‍ പാലാ, പി.ടി.എ. പ്രസിഡന്റ് രണ്‍ദീപ് ജി. മീനാഭവന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും.
70 12 23 03 34





0 Comments