പുണ്യം ഭവനദാന പദ്ധതിയുടെ ആദ്യ വീടിന്റെ ഗൃഹപ്രവേശനം 14 ന്




 തീർത്ഥപാദപുരം കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന പുണ്യം ട്രസ്റ്റ്, ആർ.എസ്.എസ്. ശതാബ്ദിയോട് അനുബന്ധിച്ച് പുതുതായി ആരംഭിച്ച ‘പുണ്യം ഭവനദാന പദ്ധതി’യുടെ ഭാഗമായുള്ള ആദ്യവീടിന്റെ നിർമ്മാണം പൂർത്തിയായി. 

ഭിന്നശേഷി കുടുംബത്തിനായി നിർമ്മിച്ചു നൽകുന്ന വീടിന്റെ ഗൃഹപ്രവേശനം 14ന് രാവിലെ 7.15നും 8.45നും ഇടയിൽ നടക്കും. പുണ്യം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ആർ. അനിൽകുമാർ, വൈസ് പ്രസിഡന്റ് കെ.എസ്. ശിവപ്രസാദ്, വികസനസമിതി ചെയർമാൻ അഡ്വ. ജി. രാമൻ നായർ, ആർ.എസ്.എസ്. ജില്ലാ സഹ സംഘചാലക് കെ.കെ. ജനാർദ്ദനൻ, വാഴൂർ ഗ്രാമ പഞ്ചായത്ത് അംഗം വി.എൻ. മനോജ് തുടങ്ങിയവർ നേതൃത്വം നൽകും. 


ഈ പദ്ധതിയിൽ പുണ്യം ട്രസ്റ്റ് നിരാശ്രയർക്കായി ഈ വർഷം 3 വീടുകൾ നിർമ്മിച്ചു നൽകും.

പുണ്യം ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിരാശ്രയരായ 20ൽപരം ആൺകുട്ടികൾക്ക് സംരക്ഷണം നൽകുന്ന ‘പുണ്യം ബാലഭവനം’, വാർദ്ധക്യത്തിൽ സംരക്ഷിക്കുവാൻ ആരോരുമില്ലാത്ത വൃദ്ധജനങ്ങൾക്കായുള്ള ‘പുണ്യം വാനപ്രസ്ഥകേന്ദ്രം’ എന്നിവ പ്രവർത്തിച്ചു വരുന്നു. 

ഇതു കൂടാതെ ഉന്നത വിദ്യാഭ്യാസ സഹായം, വൈദ്യ സഹായം, മാംഗല്യ സഹായം, പുണ്യം ഭവനദാന പദ്ധതി, വിശപ്പ് രഹിത ഗ്രാമം, കൗൺസിലിംഗ് തുടങ്ങിയ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൽകി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments