എക്സിക്യൂട്ടീവ് ക്ലബ് കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നിയുക്ത മന്ത്രി മോൻസ് ജോസഫിന് സ്വീകരണവും മെയ് 24 ന്.
എക്സുക്യൂട്ടീവ് ക്ലബ്ബിന്റെ കുടുംബ സംഗമവും 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാ രോഹണവും ജലവിഭവ / രജിസ്ട്രേഷൻ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് സ്വീകരണവും ഈ വരുന്ന ഞായറാഴ്ച മെയ് 24 വൈകുന്നേരം 6 മണിക്ക് ക്ലബ് ഹൗസിൽ നടത്തപെടുന്നു. റോബി ചാണ്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിന്റെ ഉൽഘാടന കർമ്മം
IAP മുൻ ജില്ലാപ്രസിഡന്റും തെള്ളകം മെറ്റീര ഹോസ്പിറ്റൽ ഡയറക്ടറും പ്രമുഖ ശിശുരോഗ വിദഗ്ദ്ധനുമായ dr.ജോസഫ് പാറ്റാനി നിർവ്വഹിക്കും.
ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ കുറവിലങ്ങാട് ബോയ്സ്/ ഗേൾസ് ഹൈസ്കൂളിൽ നിന്നും മികച്ച വിജയം വരിച്ച 2 കുട്ടികൾക്ക് 5000 രൂപ വീതം സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ചെയർമാൻ DR VA ജോസഫ് ഏർപ്പെടുത്തിയ സ്കോളർഷിപ്പ്, ഹൈ സ്കൂൾ വിദ്യാർഥികൾക്കായി 2500 രൂപ വീതം 4 കുട്ടികൾക്ക് ഫാദർ ജോർജ് ആശാരി പറമ്പിൽ മെമ്മോറിയൽ സ്കോളർഷിപ്പ് തുടങ്ങിയവ പ്രസ്തുത ചടങ്ങിൽ സമ്മാനിക്കുമെന്ന് പ്രോഗ്രാം ജനറൽ കൺവീനർ ജെയ്സൺ വല്ലടി അറിയിച്ചു. റോളി മുട്ടപ്പള്ളിൽ ( പ്രസിഡന്റ്) രമേഷ് അഗസ്റ്റ്യൻ (വൈസ് പ്രസിഡന്റ്) , ജെയിംസ് ചേരവേലിൽ ( സെക്രട്ടറി ) പ്രഫ. ബോബി സൈമൺ ജോയിന്റ് സെക്രട്ടറി) ജെയ്സൺ വല്ലടി ( ട്രഷർ) എന്നിവരാണ് പുതിയ ഭാരവാഹികൾ 15 വർഷമായി കുറവിലങ്ങാട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ കൂട്ടായ്മയാണ് എക്സിക്യൂട്ടീവ് ക്ലബ്.


0 Comments