നടനാകണമെന്നത് കുട്ടിക്കാലത്തെ ആഗ്രഹമായിരുന്നു. 45 വർഷം മുമ്പത്തെ ആഗ്രഹമാണ് ഇവിടെ എത്തി നിൽക്കുന്നത്. ഞാൻ ഇപ്പോഴും നല്ല നടനാവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നടൻ മമ്മൂട്ടി.



 നടനാകണമെന്നത് കുട്ടിക്കാലത്തെ ആഗ്രഹമായിരുന്നു. 45 വർഷം മുമ്പത്തെ ആഗ്രഹമാണ് ഇവിടെ എത്തി നിൽക്കുന്നത്. ഞാൻ ഇപ്പോഴും നല്ല നടനാവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നടൻ മമ്മൂട്ടി. 

എനിക്കു കിട്ടുന്ന മൂന്നാം ഹോണററി ഡോക്ടറേറ്റാണാണിത്. ആദ്യം കേരളാ യൂണിവേഴ്സ‌ിറ്റിയിൽ നിന്നും പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും  ഹോണററി ഡോക്ടറേറ്റ് ലഭിച്ചിരുന്നു. ഇപ്പോൾ മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും കിട്ടി. എന്നെ ഇവിടെ എത്തിച്ചത് സിനിമയാണ്. സിനിമ എനിക്കു സംസ്കാരം നൽകി, മനുഷ്യത്വം, ഭ്രമം, പൊരുതാനുള്ള ദൈര്യം വിനയം എന്നിവ നൽകി. 


പക്ഷേ, പൊതുസമൂഹത്തിൽ ചിലർക്ക് എനിക്ക് വിനയമില്ലെന്ന ധാരണയുണ്ട്. യഥാർഥത്തിൽ ഞാൻ വിനയാന്വിതനായ ഒരാളാണെന്നും  മമ്മൂട്ടി പറഞ്ഞു. എം.ജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്  മമ്മൂട്ടിക്ക്  ഗവർണർ രാജേന്ദ്ര ആർലേക്കറാണ് നൽകിയത്. ഇന്ത്യൻ സിനിമയ്ക്ക്‌ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകിയത്.  മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്കുലർ സർജൻ ഡോ.എൻ. രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ഡോക്ടറേറ്റ് നൽകി.  മന്ത്രി റോജി എം ജോണും ചടങ്ങിൽ പങ്കെടുത്തു. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments