എഫ് . സി.സി അൽഫോൻസാ പ്രൊവിൻസ് അംഗമായ സിസ്റ്റർ. മേരി ലെറ്റീഷ്യ എഫ്.സി.സി. (82) അന്തരിച്ചു.
സംസ്ക്കാരം ബുധനാഴ്ച (27.05.2026) രാവിലെ 9 ന് അരുണാപുരം അൽഫോൻസാ ഹോസ്റ്റൽ ചാപ്പലിൽ വി. കുർബ്ബാനയോടു കൂടി ആരംഭിച്ച് അരുണാപുരം സെന്റ് തോമസ് പള്ളിയിൽ.
പരേത മോനിപ്പള്ളി പുറക്കാട്ട് പുത്തൻപുര ചാക്കോ -മറിയം ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ : സിസ്റ്റർ ഫ്ലാവിയ ഉർസുലൈൻ കോൺവെന്റ് കണ്ണൂർ, ലീല ജോസഫ് പുതിയകുന്നേൽ മോനിപ്പള്ളി, പരേതയായ സെലിൻ ജോർജ് തെക്കേപ്പറമ്പിൽ മോനിപ്പള്ളി, ജെയിൻ ജോയി പുറക്കാട്ട് പുത്തൻപുര (കാര്യക്കുഴി) മോനിപ്പള്ളി.
പരേത അൽഫോൻസാ ഹോസ്റ്റൽ അരുണാപുരം, കണ്ണാടിയുറുമ്പ്, സാൻഡാമിയോനോ പുലിയന്നൂർ, ളാലം വേദഗിരി, മണലുങ്കൽ, ആശാനിലയം എന്നീ മഠങ്ങളിൽ സേവനം ചെയ്തിട്ടുണ്ട് മൃതദേഹം ഇന്ന് ചൊവ്വാഴ്ച വൈകിട്ട് 5ന് അരുണാപുരം അൽഫോൻസാ ഹോസ്റ്റൽ ചാപ്പലിൽ കൊണ്ടുവരും.
റവ. ഫാ. ജോൺ പുറക്കാട്ട് പുത്തൻപുര സഹോദരി പുത്രനാണ്.



0 Comments