കെ.പി.എസ്. എച്ച്. എ (കേരള പ്രൈവറ്റ് സെക്കന്ററി സ്‌കൂൾ ഹെഡ്‌മാസ്റ്റേഴ്‌സ് അസോസിയേഷൻ) സംസ്ഥാന സമ്മേളനം 7, 8 തീയതികളിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ ഫ്ലോറൽ പാലസിൽ നടക്കുമെന്ന് സംഘാടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു ..


കെ.പി.എസ്. എച്ച്. എ (കേരള പ്രൈവറ്റ് സെക്കന്ററി സ്‌കൂൾ ഹെഡ്‌മാസ്റ്റേഴ്‌സ് അസോസിയേഷൻ) സംസ്ഥാന സമ്മേളനം 7, 8 തീയതികളിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ ഫ്ലോറൽ പാലസിൽ  നടക്കുമെന്ന് സംഘാടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു ..

 7 ന് ഉച്ചകഴിഞ്ഞ് 2.15ന് പ്രതിനിധി സമ്മേളനം സീനിയർ വൈസ് പ്രസിഡൻറ് ബിബിൻ ഭാസ്കർ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഡോ. അജു കെ നാരായണൻ (പ്രൊഫ.സ്കൂൾ ഓഫ് ലെറ്റേഴ്സ് എം.ജി യൂണിവേഴ്സിറ്റി കോട്ടയം) മുഖ്യപ്രഭാഷണം നടത്തും. 5 മണിക്ക് സംഘടന ചർച്ച. 8.30 ന് കലാസന്ധ്യ.

8 ന് രാവിലെ 9.45 ന് വിദ്യാഭ്യാസ - സാംസ്‌കാരിക സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് വി.എം റെജിമോൻ അധ്യക്ഷത വഹിക്കും. മുൻ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. എം.ജി.യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും. ഡോ. ഗിരീഷ്‌കുമാർ ജി.എസ്. (പ്രസിഡൻറ്, കേരളപ്രിൻസിപ്പൽസ് കൗൺസിൽ)  സന്ദേശം നൽകും.
11.45-ന് നടക്കുന്ന വനിതാ സമ്മേളനത്തിൽ സംസ്ഥാന വനിത ഫോറം കൺവീനർ സ്മിത എസ് അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും. പ്രശസ്‌ത കഥാകൃത്ത് കെ രേഖ മുഖ്യപ്രഭാഷണം നടത്തും. സിജി ജോൺസൺ (പ്രിൻസിപ്പൽ , സെൻറ് തെരേസാസ്, വാഴപ്പള്ളി ) സന്ദേശം നൽകും.


ഉച്ചകഴിഞ്ഞ് 2.15ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.ആർ സുനിൽകുമാർ അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. എം ഡി കോർപ്പറേറ്റ് മുൻ സെക്രട്ടറി ഫാ. മോഹൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.


വിദ്യാഭ്യാസ രംഗത്തെ കാലികമായ മാറ്റങ്ങളും സാമൂഹിക നവോത്ഥാനവും എന്ന വിഷയത്തെ സംബന്ധിച്ച് പ്രബന്ധാവതരണം നടത്തും. പരിഷ്കരിച്ച പരീക്ഷ സമ്പ്രദായങ്ങളുടെ പരാജയത്തെക്കുറിച്ചും ഫിറ്റ്നസ്  സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പ്രഥമാധ്യാപകരെ കഷ്ടപ്പെടുത്തുന്നതിനെതിരെയും പ്രമേയം പാസാക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് റെജിമോൻ  വി.എം  ജനറൽ സെക്രട്ടറി സുനിൽകുമാർ എം.ആർ, സംസ്ഥാന ട്രഷറർ കെ.കെ ഉസ്മാൻ, വനിതാ ഫോറം കൺവീനർ സ്മിത എസ്, ജനറൽ കൺവീനർ ജോ സെബാസ്റ്റ്യൻ, ജോയിൻറ് കൺവീനർ ജോബെറ്റ്  തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments