കുട്ടികൾക്കെതിരെ അധിക്ഷേപം നടത്തിയവർക്ക് എതിരെ നിയമനടപടി സ്വീകരിക്കണം:-മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ


കുട്ടികൾക്കെതിരെ അധിക്ഷേപം നടത്തിയവർക്ക് എതിരെ നിയമനടപടി സ്വീകരിക്കണം:-മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ 

കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിട്യൂട്ട് സന്ദർശിക്കുവാൻ മുൻകൂട്ടി അധികാരികളിൽ നിന്നും അനുവാദംവാങ്ങി എത്തിയ പാമ്പാടി 215-)o നമ്പർ എൻ.എസ്.എസ് കരയോഗത്തിലെ  ബാലസമാജം കുട്ടികളെ മുദ്രാവാക്യം വിളിച്ചിട്ടും ഭീഷിണിപ്പെടുത്തിയും സഥാപനത്തിൽ നിന്നും ഇറക്കിവിട്ട കോളേജ് യൂണിയനിലെ ഏതാനും നീചൻമാരുടെ ആക്രമണത്തിന് എൻ.എസ്.എസ് മീനച്ചിൽ താലൂക്ക് യൂണിയന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുള്ള പ്രമേയം യൂണിയൻ ഭരണസമിതിയംഗം എൻ.ഗിരീഷ് കുമാർ അവതരിപ്പിച്ചു. വിദ്യാർത്ഥികൾ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് നടത്തുന്ന ഇത്തരം നീചപ്രവർത്തനങ്ങൾ തുടർന്ന് കേരളത്തിൽ ഒരിടത്തും ആവർത്തിക്കാതിരിക്കാൻ ഗവൺമെന്റ്  തലത്തിൽ ഇടപെടുകയും കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് എൻ.എസ്.എസ് മീനച്ചിൽ താലൂക്ക് യൂണിയന്റെ പൊതുയോഗം പ്രമേയത്തിലൂടെ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments