അകലക്കുന്നത്ത് പ്രകൃതികൃഷിയില്‍ പരിശീലനം സംഘടിപ്പിച്ചു


അകലക്കുന്നത്ത് പ്രകൃതികൃഷിയില്‍ പരിശീലനം സംഘടിപ്പിച്ചു.

അകലക്കുന്നം- ഭാരതീയ പ്രകൃതികൃഷി പദ്ധതി പ്രകാരം അകലക്കുന്നം പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി പ്രകൃതി കൃഷിയില്‍ പരിശീലനം സംഘടിപ്പിച്ചു.അകലക്കുന്നം പഞ്ചായത്ത് കൃഷി ഭവന്‍ ഹാളില്‍ നടന്ന പരിശീലന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജി സണ്ണി ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസര്‍ ഡോക്ടര്‍ രേവതി ചന്ദ്രന്‍ അധ്യക്ഷയായിരുന്നു.ജൈവ കര്‍ഷകന്‍ ജോസ് പണൂര്‍     സ്വാഗതവും,അസിസ്റ്റന്റ്  കൃഷി ഓഫീസര്‍ രാജേഷ് കെ ആര്‍ നന്ദിയും പറഞ്ഞു.


സുഭാഷ് പാലേക്കറുടെ ചെലവില്ലാപ്രകൃതി കൃഷിയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ കുര്യന്‍ എം പ്രകൃതി കൃഷിയില്‍ ക്ലാസെടുത്തു.ഭാരതീയ പ്രകൃതികൃഷി  ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ജോയി ജോര്‍ജ്ജ് പോത്തനാമല,ഭാരതീയ പ്രകൃഷികൃഷി എല്‍ ആര്‍ പി ഹരികുമാര്‍ മറ്റക്കര, സി ആര്‍ പി  റ്റിസ് ജോസ് വയലുങ്കല്‍ തുടങ്ങിയവര്‍ ജൈവ വളം ജൈവ കീടനാശിനി എന്നിവയുടെ നിര്‍മ്മാണത്തില്‍ പരിശീലനം നല്കി.ആശംസകള്‍ നേര്‍ന്നുകൊണ്ട് ടിന്‍സി ജോര്‍ജ്ജ്്,കാര്‍ത്തു, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മിജോ ജോസഫ്, പഞ്ചായത്ത് മെമ്പര്‍ എം എസ് രാജു,കൃഷി അസിസ്റ്റുമാരായ ശശികല പി എസ്,പ്രജീഷ് പി എസ് തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ- അകലക്കുന്നം പഞ്ചായത്തില്‍ കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച പ്രകൃതികൃഷി പരിശീലന പരിപാടി സുഭാഷ് പാലേക്കറുടെ ചെലവില്ലാ പ്രകൃതികൃഷിയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ കുര്യന്‍ എം ക്ലസെടുക്കുന്നു.
അകലക്കുന്നം പഞ്ചായത്തില്‍ കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച പ്രകൃതികൃഷി പരിശീലന പരിപാടി അകലക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജി സണ്ണി ഉദ്ഘാടനം ചെയ്യുന്നു








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments