ജോസ്.കെ.മാണിയുടെ വീട് അക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം : എൽ.ഡി.എഫ്.



ജോസ്.കെ.മാണിയുടെ വീട് അക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം : എൽ.ഡി.എഫ്.

 വോട്ടെണ്ണൽ ദിവസം വൈകിട്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണിയുടെ വീടിനു മുന്നിൽ എത്തി അസഭ്യം വിളിച്ച് സംഘർഷാവസ്ഥ സൃഷ്ടിക്കുകയും കല്ലെറിയുകയും വാഹനങ്ങൾ എറിഞ്ഞ് തകർക്കുകയും ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.


മോൻസ് ജോസഫ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിലാണ് ഒരു പറ്റം ഗുണ്ടകൾ അക്രമം അഴിച്ചുവിട്ടതെന്ന് യോഗം ആരോപിച്ചു.
യോഗത്തിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു  അദ്ധ്യക്ഷത വഹിച്ചു.
ലാലിച്ചൻ ജോർജ്, ബാബു കെ.ജോർജ്, സജേഷ് ശശി, ടോബിൻ കെ.അലക്സ്, പി.കെ.ഷാജകുമാർ, ബെന്നി മൈലാടൂർ, ഔസേപ്പച്ചൻ തകിടിയേൽ, പ്രൊഫ. ഷാജി കടമല ,കെ .എസ് .രമേശ് ബാബു, പ്രശാന്ത് നന്ദകുമാർ, ജോസുകുട്ടി പൂവേലി, ബിജു പാലൂപടവൻ
പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments