ശ്രീചിത്തിര തിരുന്നാൾ മീഡിയ എക് സലൻസ് അവാർഡ് സാംജി പഴേപറമ്പിലിന്


ശ്രീചിത്തിര തിരുന്നാൾ മീഡിയ എക് സലൻസ് അവാർഡ് സാംജി പഴേപറമ്പിലിന്    

സാമൂഹിക ഉത്തരവാദിത്വത്തോടെ സോഷ്യൽ മീഡിയ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ
സാക്ഷി ബുക്ക് ഓഫ് റിക്കോർഡ്‌സ്  സംഘടിപ്പിക്കുന്ന കേരള സോഷ്യൽ മീഡിയ ലിറ്ററസി ഫെസ്റ്റ് 2K26 (KSLF 2K26) മെയ് 9 ന് തൃശ്ശൂരിലെ കേരള സാഹിത്യ അക്കാദമിയിൽ നടക്കും. 
മാധ്യമപ്രവർത്തകൻ കാരുണ്യ പ്രവർത്തകൻ പൊതുപ്രവർത്തകൻ ഷോർട്ട് ഫിലിം നിർമ്മാതാവ് നടൻ കഥാകൃത്ത് ക്യാമറാമാൻ എന്നീ നിലകളിലുള്ള സാംജിയുടെ പ്രവർത്തനങ്ങളാന്ന് ഈ അവാർഡിന് അർഹനാക്കിയത്  പാലാ പ്രസ് ആൻഡ് മീഡിയ സെൻ്റർ പ്രസിഡണ്ട്, സ്‌നേഹക്കൂട് അഭയമന്ദിരം ജോയിൻ്റ് സെക്രട്ടറി മഹാത്‌മാ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു ഇരുപതോളം ഹൃസ്വ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട് കൂടാതെ അൻപതോളം ഹൃസ്വ ചിത്രങ്ങൾ മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

മെയ് 9-ന് കേരള സാഹിത്യ അക്കാദമി എം.ടി ഓഡിറ്റോറിയത്തിൽ നടക്കുന്ന പുരസ്കാര വിതരണ ചടങ്ങിൽ സാംജി പഴേപറമ്പിലിനെ കൂടാതെ സിസ്റ്റർ തെയ്യമ്മവൈദ്യ, , ആര്യാട് ഭാർഗ്ഗവൻ ബ്രഹ്മശ്രീ ശശികുമാര ശർമ്മ, മഹേഷ് വടക്കഞ്ചേരി, സണ്ണി തോമസ്, ശിവകൈലാസ്,  നഗരൂർഷാ, തമ്പി പനച്ചിപ്പിള്ളി, ഡോ. ശശികല പണിക്കർ, പ്രേമ അരവിന്ദ്, ഗീതരവി എന്നീ കലാ–സാഹിത്യ മേഖലയിലെ പ്രമുഖർ അവാർഡുകൾ ഏറ്റുവാങ്ങും.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments