പനമറ്റം ദേശീയ വായനശാലയില്‍ വി ബാലചന്ദ്രന്‍ അനുസ്മരണം വിവിധ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
പനമറ്റം- പനമറ്റം ദേശീയ വായനശാലയില്‍ വി ബാലചന്ദ്രന്‍ അനുസ്മരണാചരണത്തിന്റെ ഭാഗമായി വിവിധ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.കവിയും പ്രഭാഷകനും ഗ്രന്ഥശാല പ്രവര്‍ത്തകനുമായിരുന്ന ബി ബാലചന്ദ്രന്റെ സ്മരണാര്‍ത്ഥം പനമറ്റം ദേശിയ വായനശാല ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരം പുസ്‌ക രചയിതാവും ഇഫക്ടീവ് ടീച്ചര്‍ സംഘടനയുടെ സ്ഥാപകാംഗവും പൊതുപ്രവര്‍ത്തകനും,ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗവുമായ എന്‍ ഡി ശിവന്‍ മറ്റക്കരയ്ക്ക് ലഭിച്ചു.
കേരളത്തിലെ മികച്ച കോളേജ് മാഗസിന് പനമറ്റം ദേശീയ വായനശാല ഏര്‍പ്പെടുത്തിയിട്ടുള്ള കടമ്മനിട്ട പുരസ്‌കാരം പൊന്നാനി എം ഇ എസ് കോളേജിന്റെ മാഗസിനായ ബര്‍ക്കാസ് കരസ്ഥമാക്കി. രണ്ടം സ്ഥാനത്തിനുള്ള വി രമേഷ് ചന്ദ്രന്‍ പുസ്‌കാരം കോഴിക്കോട് ഗവണ്‍െമെന്റ് ലോ കോളേജിലെ മാഗസിനായ ഛേദ വിഛേദങ്ങളുടെ മൂന്നാം പറ്റുകാര്‍ എന്ന മാഗസിനും കരസ്ഥമാക്കി.
പനമറ്റം ദേശീയ വായനശാല ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ലൈബ്രറി പ്രസിഡന്റ് എസ് രാജീവ് അധ്യക്ഷനായിരുന്നു.ലൈബ്രറി സെക്രട്ടറി കെ ഷിബു സ്വാഗതവും,വൈസ് പ്രസിഡന്റ് എം പി ബിനുകുമാര്‍ നന്ദിയും പറഞ്ഞു.എബ്രഹാം തോമസ്് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.ഡോക്ടര്‍ സുനില്‍ പി ഇളയിടം മുഖ്യ പ്രഭാഷണം നടത്തി.
വി ബാലചന്ദ്രന്‍ പുരസ്‌കാരസമര്‍പ്പണം എന്‍ ഡി ശിവന്‍ മറ്റക്കരയ്ക്ക് വയലാര്‍ അവാര്‍ഡ് ജേതാവ് ഇ സന്തോഷ് കുമാര്‍ നിര്‍വ്വഹിച്ചു. മികച്ച കോളേജ് മാഗസിനുള്ള കടമ്മനിട്ട പുരസ്‌കാരം എം ഇ എസ് കോളേജിലെ മാഗസിന്‍ എഡിറ്റര്‍ മുഹമ്മദ് സഫീര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ ജോര്‍ജ്ജില്‍ നിന്നും ഏറ്റുവാങ്ങി. രണ്ടാം സ്ഥാനത്തിനുള്ള വി രമേഷ്ചന്ദ്രന്‍ പുരസ്‌കാരം കോഴിക്കോട് ലോ കോളേജിലെ മാഗസിന്‍ എഡിറ്റര്‍ അര്‍പ്പിത സജി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ബി ഹരികൃഷ്ണനില്‍ നിന്നും ഏറ്റുവാങ്ങി.മഹാലക്ഷ്മി ഹി വി ബാലചന്ദ്രന്റെ കവിത ആലപിച്ചു.പുരസ്‌കാര ജേതാക്കള്‍ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സംസാരിച്ചു.




0 Comments