ശക്തമായ മഴയിൽ നാഷണൽ ഹൈവേയിൽ വെള്ളം ...... യാത്രക്കാർ പെരുവഴിയിൽ

  

ശക്തമായ മഴയിൽ നാഷണൽ ഹൈവേയിൽ വെള്ളം കെട്ടി നിന്നത്തോടെ യാത്രക്കാർ പെരുവഴിയിലായി. കാഞ്ഞങ്ങാട് കൂളിയങ്കൽ മുതൽ തോയമ്മൽ വരെയുള്ള റോഡാണ് വെള്ളത്തിൽ മുങ്ങിയത്. വൈകിട്ട് 7 മണിക്ക് തുടങ്ങിയ മഴ രണ്ടു മണിക്കൂറോളം നീണ്ടു നിന്നു ചെറിയ വാഹനങ്ങൾക്ക് റോഡിലൂടെ കടന്നു പോകാൻ സാധിക്കാത്ത സ്ഥിതിയാണ്.പല വാഹനങ്ങളും വഴി തിരിച്ചു വിട്ടു.



 കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് തൊട്ടടുത്താണ് ഈ അവസ്ഥ. ഇതിനു താഴെയുള്ള സർവീസ് റോഡിലൂടെ ആണ് ജില്ലാ ആശുപത്രിയിലേക്ക് പോകേണ്ടത്. ഈ റോഡിലും വെള്ളക്കെട്ട് ഉണ്ടായെന്നു യാത്രക്കാർ പറയുന്നു. ചെറിയ മഴ പെയ്തപ്പോൾ ഇതാണ് അവസ്ഥ എങ്കിൽ കാലാവർഷം തുടങ്ങിയാൽ സ്ഥിതി ഗുരുതരമാകുമെന്ന് യാത്രക്കാർ ആശങ്കപ്പെടുന്നു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments