കാര്യം കാണാന്‍ ഇത്രയും നുണ പറയുന്ന ഒരു മനുഷ്യന്‍ വേറെയില്ല....കെ വി തോമസിന്റെ പുസ്തകത്തിലെ ആരോപണങ്ങളെ നിഷേധിച്ച് പത്മജ വേണുഗോപാല്‍.

 

കെ കരുണാകരനെക്കുറിച്ചുള്ള കെ വി തോമസിന്റെ പുസ്തകത്തിലെ ആരോപണങ്ങളെ നിഷേധിച്ച് പത്മജ വേണുഗോപാല്‍. 

കെവി തോമസ് കെ കരുണാകരനെ ചതിച്ചു. കെ കരുണാകരന്‍ ക്ഷീണിതനായപ്പോള്‍ കെവി തോമസ് എ കെ ആന്റണിക്ക് അടുത്തേക്ക് പോയി. അവിടെ നിന്നാണ് പിണറായി വിജയന്റെ അടുത്തേക്ക് പോയത്. കാര്യം കാണാന്‍ ഇത്രയും നുണ പറയുന്ന ഒരു മനുഷ്യന്‍ വേറെയില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കെ കരുണാകരനും സോണിയ ഗാന്ധിയും തെറ്റാന്‍ ഞാനാണ് കാരണമെന്ന് പറയുന്നത് തെറ്റാണ്. 


ചാലക്കുടിയില്‍ തന്നെ മത്സരിപ്പിക്കാന്‍ അച്ഛന് ആഗ്രഹമുണ്ടായിരുന്നു. താന്‍ തന്നെയാണ് അതില്‍ നിന്നും പിന്മാറിയത്. കെവി തോമസിന്റെ പുസ്തകത്തില്‍ പറയുന്നത് മുഴുവന്‍ തെറ്റാണ്പു സ്തകം വിറ്റുപോകാന്‍ വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. മരിച്ചുപോയ മനുഷ്യനോട് നന്ദി വേണ്ട, കുറ്റപ്പെടുത്തുന്നത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും പത്മജ പറഞ്ഞു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments