മ​ഹാ​രാ​ഷ്ട്ര​യി​ൽ ര​ണ്ടു സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം .....മ​ല​യാ​ളി യു​വാ​വ് വെ​ട്ടേ​റ്റു കൊ​ല്ല​പ്പെ​ട്ടു.


  മ​ഹാ​രാ​ഷ്ട്ര​യി​ൽ ര​ണ്ടു സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി മ​ല​യാ​ളി യു​വാ​വ് വെ​ട്ടേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി വി​ഷ്ണു നാ​യ​ർ(31) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. താ​നെ​യി​ലെ വ​ർ​ത്ത​ക് ന​ഗ​റി​ലാ​ണ് സം​ഭ​വം. വ​ർ​ത്ത​ക് ന​ഗ​റി​ലെ മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​രും പ്ര​തി​ക​ളും ത​മ്മി​ലു​ണ്ടാ​യ ഒ​രു ത​ർ​ക്ക​ത്തി​ൽ വി​ഷ്ണു നാ​യ​ർ ഇ​ട​പെ​ട്ടി​രു​ന്നു. 



തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി ഈ ​പ്ര​ശ്നം പ​രി​ഹ​രി​ച്ച് ഇ​രു​വി​ഭാ​ഗ​ത്തെ​യും പി​രി​ച്ചു​വി​ട്ടു  പോ​ലീ​സ് മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ, ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​ഷ്ണു​വി​നെ അ​ക്ര​മി​സം​ഘം പി​ന്തു​ട​ർ​ന്ന് ക്രൂ​ര​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.  കൊ​ല്ല​പ്പെ​ട്ട വി​ഷ്ണു നാ​യ​രും ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി​ക​ളും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. 


അ​തി​നാ​ൽ മും​ബൈ​യി​ലെ അ​ധോ​ലോ​ക സം​ഘ​ട്ട​ന​ങ്ങ​ളു​ടെ​യും ഗു​ണ്ടാ​പ്പ​ക​യു​ടെ​യും ഭാ​ഗ​മാ​യാ​ണോ ഈ ​കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നും പോ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കേ​സി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments