ആസിഡ് കയറ്റിവന്ന ടാങ്കർ ലോറിയിൽ ചോർച്ച .....



 ആസിഡ് കയറ്റിവന്ന ടാങ്കർ ലോറിയിൽ ചോർച്ച ഉണ്ടായത് ഭീതി പരത്തി. 

കൊല്ലം -  തിരുമംഗലം ദേശിയപാതയിൽ കുന്നിക്കോട് ആശുപത്രി ജങ്‌ഷനിലാണ് സംഭവം. പൊലീസും ഫയർഫോഴ്‌സും എത്തി സുരക്ഷ ക്രമീകരിച്ചു. കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലേക്ക് കെഎംഎംഎൽ അധീനതയിലുള്ള ഹൈഡ്രോക്ലോറിക് ആസിഡ് കയറ്റിവന്ന ടാങ്കർ ലോറിയിലാണ് ചോർച്ച ഉണ്ടായത്. തിങ്കൾ പുലർച്ചെ 3.30ന് ടാങ്കറിന്റെ ഡ്രൈവർ കാരണി സ്വദേശി നൗഷാദ് വിശ്രമത്തിനായി ലോറി നിർത്തിയിട്ടു.  തുടർന്ന് ഇയാൾ വാഹന പരിശോധന നടത്തിയപ്പോഴാണ് ലീക്ക് തിരിച്ചറിഞ്ഞത്. വിവരം കുന്നിക്കോട് പൊലിസിൽ അറിയിച്ചു. വിവരം അറിഞ്ഞ് അഗ്നിരക്ഷാസേന പ്രവർത്തകരും സ്ഥലത്തെത്തി. താൽക്കാലികമായി ചോർച്ച അടയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രാവിലെ എട്ടിന് കെഎംഎംഎൽ അധികൃതർ മറ്റൊരു ടാങ്കർ എത്തിച്ച് സുരക്ഷ ക്രമീകരിച്ച് ആസിഡ് മാറ്റി. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments