നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ മര്‍ദ്ദിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കാൻ എം ആർ അജിത് കുമാർ ശ്രമിച്ചുവെന്ന് എസ്ഐടിയുടെ കണ്ടെത്തൽ.
കേസ് ഡയറി തിരുത്താന്‍ എം ആർ അജിത് കുമാർ നിര്‍ദ്ദേശം നല്‍കിയെന്നും റിപ്പോർട്ട് തിരുത്താൻ ആലപ്പുഴ ഡിവൈഎസ്പി സുനില്‍ രാജിനെ എഡിജിപിയുടെ ഓഫീസിലേക്ക് മൂന്ന് തവണ രഹസ്യമായി വിളിച്ചുവരുത്തിയെന്നുമാണ് എസ്ഐടിയുടെ റിപ്പോർട്ട്.
മർദ്ദന ദൃശ്യങ്ങൾ പോലീസ് കണ്ടിട്ടില്ലെന്ന കള്ളവാദം ഔദ്യോഗിക റിപ്പോര്‍ട്ടില്‍ തിരുകിക്കയറ്റി ഗണ്‍മാന്‍മാരുടെ മര്‍ദ്ദനം ചട്ടവിരുദ്ധവും ക്രിമിനല്‍ കുറ്റവുമാണെന്ന റിപ്പോർട്ട് ആണ് തിരുത്തിയത്.


0 Comments