രാമപുരം അപകടം.....പരിക്കേറ്റത് സ്ത്രീകൾ ഉൾപ്പെടെ 12 പേർക്ക് ...... നിസ്സാര പരിക്കേറ്റവരെ ആശുപത്രികളിൽ നിന്ന് വിട്ടയച്ചു.....
Yes vartha follow up - 3
പാലാ -കൂത്താട്ടുകുളം റോഡില്‍ രാമപുരം ടൗണിന് സമീപം പഞ്ചായത്ത്
സ്റ്റേഡിയത്തിന്റെ മുന്‍വശത്ത് ഇന്ന് വൈകിട്ട് കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരു വാഹനങ്ങളുടെയും
ഡ്രൈവര്‍മാർക്ക് സാരമായി പരിക്കേറ്റു.
ഇരുവാഹനങ്ങളും എതിര്‍ ദിശയില്‍ നിന്നാണെത്തിയത്. പിറവം ഡിപ്പോയുടെ ബസ് വൈറ്റിലയില്‍ നിന്ന് പാലായ്ക്ക് വരികയായിരുന്നു. മധുരയില്‍ നിന്ന് വന്ന ലോറി
പാലായില്‍ ലോഡിറക്കിയ ശേഷം തിരികെ പോവുകയായിരുന്നു .
ലോറി ഡ്രൈവര്‍ റോബിനെ(38) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റ ബസ് ഡ്രൈവര്‍ കുറുപ്പംപടി സ്വദേശി സി.ശിവന്‍ (55), പൊന്‍കുന്നം സ്വദേശികളായ ആദര്‍ശ് കെ.പ്രവീണ്‍(22), സുരേഷ്കുമാര്‍(49), പീരുമേട് സ്വദേശികളായ ശരണ്യാ ശശി(24), സജീവ് (58), പൂവരണി
സ്വദേശിനി അലീനാ(28), കരൂര്‍ സ്വദേശിനി ഉഷ(54), വള്ളിച്ചിറ സ്വദേശിസെബിന്‍ ഡൊമിനിക്ക്(32), കൊടിക്കുന്നം സ്വദേശിനി മിനി(51), രാമമംഗലം സ്വദേശി കുര്യാക്കോസ്(62), പൂഞ്ഞാര്‍ സ്വദേശിനി ജോമിറ്റ് (25), സജീവ് (24) എന്നിവരെ പാലാ ജനറലാശുപത്രിയിലും രാമപുരം സ്വദേശിയായ മാധ്യമപ്രവർത്തകൻ എം.ആര്‍.രാജു(56)വിനെ മാർ സ്ലീവാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസിന്റെയും ലോറിയുടെയും മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്.
അപകടത്തെ തുടർന്ന് പാലാ-കൂത്താട്ടുകുളം റോഡില്‍ ഗതാഗതം തടസപ്പെട്ടിരുന്നു . രാമപുരം പോലീസും പാലായിൽ നിന്നെത്തിയ ഫയർ ഫോഴ്‌സും ഓടിക്കൂടിയ നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
രാമപുരം പഞ്ചായത്ത് പ്രസിഡൻറ് കെ. കെ. ശാന്താറാം, ബിജു പുന്നത്താനം എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.





0 Comments