മീനച്ചിൽ പഞ്ചായത്തിലൂടെയുള്ള ഗ്രാമവണ്ടി നിർത്തലാക്കരുതെന്ന് എൽഡിഎഫ് മീനച്ചിൽ പഞ്ചായത്ത് കമ്മിറ്റി ..... എന്നാൽ ഗ്രാമവണ്ടി നിർത്തിയത് ഫണ്ടിൻ്റെ അപര്യാപ്തയും ഓഡിറ്റിലെ എതിർപ്പും മൂലമെന്ന് മീനച്ചിൽ പഞ്ചായത്ത് ഭരണ നേതൃത്വം ..... ഇതു സംബന്ധിച്ച കണക്കുകളും മീനച്ചിൽ പഞ്ചായത്ത് ഭരണ നേതൃത്വം പുറത്തു വിടുന്നു.
സ്വന്തം ലേഖകൻ
മീനച്ചിൽ എൽഡിഎഫ് ഭരണകാലത്ത് മീനച്ചിൽ പഞ്ചായത്തിൽ ആരംഭിച്ച ഗ്രാമവണ്ടി സർവീസ് നിർത്തലാക്കാൻ യുഡിഎഫ് ഭരണസമിതിയെടുത്ത തീരുമാനം പുന:പരിശോധിക്കണമെന്ന് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി.
സർക്കാർ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര തുടങ്ങാനിരിക്കെ ഗ്രാമവണ്ടി സർവീസ് അവസാനിപ്പിക്കുന്നത് സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും വലിയ തിരിച്ചടി ഉണ്ടാക്കുമെന്ന് യോഗം വിലയിരുത്തി.
ഇപ്പോഴത്തെ യുഡിഎഫ് ഭരണസമിതി പിരിച്ചുവിട്ട കിഴപറയാർ ഫാമിലി ഹെൽത്ത് സെന്റർ പാലിയേറ്റീവ് നേഴ്സിന് ഹൈക്കോടതി വിധി അനുകൂലമായി വന്നിട്ടും തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാത്ത പഞ്ചായത്ത് പ്രസിഡണ്ടിന്റെയും സെക്രട്ടറിയുടെയും ഡോക്ടറുടെയും നടപടി തികച്ചും അപലനീയമാണ്.
എൽഡിഎഫ് പഞ്ചായത്ത് കൺവീനർ ബിനോയ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ജോസ് ടോം, ജോയി കുഴിപ്പാല, ബിജു തുണ്ടിയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ്, കെ. പി. ജോസഫ് കുന്നത്തുപുരയിടം,ജോസ് പാറേക്കാട്ട്, സാജോ പൂവത്താനി,സോജൻ തൊടുക, പ്രഫ. കെ.ജെ മാത്യു നരിതൂക്കിൽ, ജിനു വാട്ടപ്പള്ളി,ബിജോയി ഈറ്റത്തോട്ട്,അജേഷ് പൊയ്കപ്ലാക്കൽ,ബിജു. ഇ.സി, സോമിച്ചൻ ജോർജ്,പഞ്ചായത്ത് അംഗങ്ങളായ ഓമന സോമൻ,ജിജി ജോമോൻ,സ്വപ്ന രമേശ്,അഞ്ജന തെരേസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
ഇതേ സമയം ഗ്രാമവണ്ടി നിർത്തിയത് ഫണ്ട് പ്രതിസന്ധിയും ഓഡിറ്റ് എതിർപ്പും കൊണ്ടെന്ന് മീനച്ചിൽ പഞ്ചായത്ത് ഭരണസമിതി,1.2 കോടി മിച്ചമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കൽ; കണക്കുകൾ വിശദീകരിച്ച് പഞ്ചായത്ത് ഭരണസമിതി.
മീനച്ചിൽ പഞ്ചായത്തിന്റെ ഗ്രാമവണ്ടിയുടെ കരാർ കാലാവധി ഫെബ്രുവരിയിൽ കഴിഞ്ഞതിനാൽ ഒരു കമ്മിറ്റി തീരുമാനപ്രകാരം തുടർന്നുപോരുകയാ യിരുന്നു. എന്നാൽ ലാസ്‌റ്റ് ഗഡു സർക്കാർ ഫണ്ട് കിട്ടാതിരുന്നതിനാൽ 4 മാസത്തെ payment മുടങ്ങി. അടുത്ത project ൽ ഉൾപ്പെടുത്തി DPC അംഗീകാരത്തിലൂടെ fund ലഭ്യമാക്കിയാലേ മുടക്കം വന്ന തുക KSRTC ക്ക് കൊടുക്കുവാൻ സാധിക്കുകയുള്ളു. മുൻ പ്രസിഡന്റിന്റെ ഭരണ സമയത്തുള്ള last year ലെ AUDIT REPORT ൽ ഗ്രാമവണ്ടിയുടെ ചിലവിലേക്കായി വരുന്ന തുക (പ്രതിമാസം ഏകദേശം -90000/-) തനതുഫണ്ടിൽ നിന്നും വിനിയോഗിക്കുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തുകയും തുടർന്ന് service നടത്തുന്നതിന് CSR Fund/SPONSORSHIP വഴി ഫണ്ട് കണ്ടെത്തണമെന്നും പറഞ്ഞിട്ടുള്ളതിനാലാണ് കരാർ പുതുക്കാൻ ഇപ്പോൾ സാധിക്കാത്തത്. 21/05/2026-ൽ KSRTC യിൽ നിന്നും JTO ഉൾപ്പെടുന്ന 4 അംഗ സമിതി ചർച്ചക്കായി എത്തുകയും ഈ service നഷ്ടത്തിൽ ആയതിനാൽ അവർക്ക് ഏറ്റെടുക്കാൻ ആവില്ലായെന്നും അറിയിച്ചു.എന്നാൽ ഫണ്ടിന്റെ ലഭ്യത ഉറപ്പാക്കി project അംഗീകരിക്കുന്ന ഉടൻ തന്നെ കരാർ പുതുക്കി നൽകാവുന്നതാണെന്നും ധാരണയായിട്ടുള്ളതുമാണ്. മുൻ കരാറിൽ ചില കാര്യങ്ങൾ അവ്യക്തമാണെങ്കിലും ജനങ്ങൾക്കു കിട്ടേണ്ട സേവനം മുടങ്ങാതിരിക്കാനാണ് ശ്രമിച്ചത്.
ബഹുമാന്യനായ മുൻ പ്രസിഡന്റ് മിച്ചംവെച്ച 1.2 crore ന്റെ കണക്കു കൂടി പറയണമല്ലോ.
Health grant, Life mission, Finance commission grant, തുടങ്ങിയ പ്രത്യേക ലക്ഷ്യങ്ങൾക്ക് മാത്രമുള്ള fund ആണ് Rs. 83,48,257/-
കൂടാതെ തിരിച്ചു നൽകേണ്ട Deposits-6,25,563/- രൂപ, CESS /GST/IT ഇനങ്ങളിലായി SLC യിലേക്ക് അടക്കേണ്ട 27,92,342/-രൂപ,ദുരിതാശ്വാസ നിധി -13857/-രൂപയും ഉൾപ്പെടുന്നു. ഇത്രയും തന്നെ ആകുമ്പോൾ Rs. 1,17,80,019/-രൂപ ആയി.Audited report പ്രകാരം balance amount Rs. 4,82,382/-രൂപ ആണ് പഞ്ചായത്തിന്റെ ദൈനദിന പൊതു ആവശ്യങ്ങൾക്കായി മിച്ചം ഉള്ളത്. ഈ തുകയാണോ financial mismanagement ലൂടെ ധൂർത്തടിച്ചതായി ആക്ഷേപം ഉന്നയിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കണം. അതിന്റെ ഉത്തരം ശ്രീ. സാജോ യുടെ കാലാവധി കഴിഞ്ഞു വന്ന പ്രസിഡന്റ് പറയുമായിരിക്കും. കാരണം സാജോ പറഞ്ഞ 1.2 crore മിച്ചം വെച്ചത് 2024-25 സാമ്പത്തിക വർഷത്തെ കണക്കാണ്.എന്നാൽ യഥാർത്ഥ Financial Mismanagement ന്റെ കൂടുതൽ കഥകളും അത് നടത്തിയവരുടെ വിവരങ്ങളും വരാനിരിക്കുന്നതേയുള്ളൂ അതിനായി 2025-26 ലെ audit report കൂടി കിട്ടണം.മുൻ പ്രസിഡന്റിന്റെ ഭരണ വൈദഗ്ധ്യം മൂലമാവാം ഗ്രാമവണ്ടി യുടെ ചെലവ് സംബന്ധിച്ചു Audit objection വന്നതും അതുമൂലം ഗ്രാമവണ്ടിയുടെ കരാർ പുതുക്കാൻ ആവാത്തതും എന്ന് കൂടി പറയേണ്ടി വരുന്നു.
ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഒരു post കൂടി കണ്ടു. അവർ കൂടി സന്നിഹിതയായിരുന്ന ഗ്രാമസഭയിൽ ഈ ആവശ്യത്തിനായി സഹായം അഭ്യർത്ഥിച്ചപ്പോൾ fund ഇല്ലായെന്നും പക്ഷേ തന്റെ സെർവന്റ് പോകുന്ന bus ആയതിനാൽ അത് നിർത്താൻ പാടില്ല എന്നുമായിരുന്നു മറുപടി.എന്ന് മാത്രമല്ല ജില്ലാ പഞ്ചായത്ത് വിഹിതം കിട്ടണമെങ്കിൽ പദ്ധതി രൂപീകരണവേളയിൽ അതിനായി ഒരു ചെറിയ വിഹിതംഗ്രാമപഞ്ചായത്ത് ബജറ്റിലും ഉൾപ്പെടുത്തേണ്ടതാണ്. എന്നാൽ അങ്ങനെ ഒരു കാര്യം പഞ്ചായത്തിൽ വിളിച്ചു നിങ്ങൾക്കുവേണ്ടി എന്താണ് project ൽ ഉൾപ്പെടുത്തേണ്ടതെന്നു നാളിതു വരെ അന്വേഷിക്കാത്ത ജില്ലാ പഞ്ചായത്ത് മെമ്പർ ആണിപ്പോൾ 15ലക്ഷത്തിന്റെ കള്ള കഥയുമായി വന്നിരിക്കുന്നതെന്നു ജനങ്ങൾ തിരിച്ചറിയണം.
ഗ്രാമവണ്ടിയുടെ യഥാർത്ഥ കണക്കുകൾ :-
ഒരു ദിവസം 144 km ആണ് ഓടുന്നത്. Rs. 42/-per Km ആണ് operational cost.
Rs. 60/-per Km വേണം total cost meet ചെയ്യാൻ. അപ്രകാരം ഏകദേശം ആവറേജ് ഒരു 8500/- നു മുകളിൽ ഓരോ ദിവസവും കളക്ഷൻ കിട്ടണം. പക്ഷേ നമ്മുക്ക് കിട്ടുന്നത് ആവറേജ് 4100/- വരെ ആണ്.(മാക്സിമം ആണിത്, എത്ര കിട്ടിയാലും കളക്ഷൻ തുക KSRTC ക്കാണ് KSRTC യിൽ നിന്ന് ലഭിച്ച trip sheet നോക്കിയാൽ എല്ലാവർക്കും ബോധ്യമാവും എന്ന് കരുതുന്നു
70 12 23 03 34





0 Comments