ഗവിയിൽ അങ്കണവാടി ജീവനക്കാരിയായ 32 വയസ്സുകാരിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....ക്രൂരമായ ബലാത്സംഗത്തിന് യുവതി ഇരയായിട്ടുണ്ടെന്ന് പോലീസ്



 ഗവിയിൽ അങ്കണവാടി ജീവനക്കാരിയായ 32 വയസ്സുകാരിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 

ഗവി സ്വദേശിനിയായ യുവതിയുടെ മൃതദേഹം പ്രദേശത്തെ മീനാർ മൂന്ന് ഷെഡ് വളവിന് സമീപമുള്ള തോട്ടിൽ കണ്ടെത്തിയത്. വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. ക്രൂരമായ ബലാത്സംഗത്തിന്  യുവതി ഇരയായിട്ടുണ്ടെന്ന നിഗമനമാണ് പോലീസിനുള്ളത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചാണ് ഇയാളെ പൊലീസ് സംഘം പിടികൂടിയത്. നിലവിൽ ഇയാളെ രഹസ്യ കേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്തുവരികയാണ്.  



 ഇന്ന് രാവിലെയാണ് യുവതി വീട്ടിൽ നിന്നും താൻ ജോലി ചെയ്യുന്ന അങ്കണവാടിയിലേക്ക് പുറപ്പെട്ടത്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവർ അങ്കണവാടിയിൽ എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർക്കും നാട്ടുകാർക്കും സംശയം തോന്നി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മീനാർ ഭാഗത്തെ തോട്ടിൽ മൃതദേഹം കണ്ടെത്തുന്നത്. 


 വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നതിനാൽ ഇത് ബലാത്സംഗ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന നിഗമനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. വിവരമറിഞ്ഞ് മൂഴിയാർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മരണകാരണത്തിൽ പൂർണ്ണമായ വ്യക്തത വരണമെങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരണമെന്ന് പൊലീസ് അറിയിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments