*പാനൂരിൽ കുത്തുപറമ്പ എക്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട.. കാറിൽ കടത്താൻ ശ്രമിച്ച 6.550 ഗ്രാം മെത്താംഫിറ്റാമിനുമായി ഒരാൾ പിടിയിൽ.. ഒരാൾ ഓടി രക്ഷപ്പെട്ടു*


പാനൂരിൽ കുത്തുപറമ്പ എക്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട.. കാറിൽ കടത്താൻ ശ്രമിച്ച 6.550 ഗ്രാം മെത്താംഫിറ്റാമിനുമായി ഒരാൾ പിടിയിൽ.. ഒരാൾ ഓടി രക്ഷപ്പെട്ടു

 ഓപ്പറേഷൻ *തണ്ടർ* ന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച്  ഇൻസ്‌പെക്ടർ കെ. ശശിയുടെ നേതൃത്വത്തിൽ 15.06.2026 ന്  രാത്രി പാനൂരിൽ നടന്ന വാഹന പരിശോധനയിൽ കാറിൽ വില്പനക്കായി കടത്താൻ ശ്രമിച്ച മെത്താംഫിറ്റാമിനുമായി ഒരാൾ പിടിയിലായി..പാനൂർ - ചൊക്ലി സ്വദേശി വസീം. എം, വയസ്സ് : 37/26 എന്നയാളാണ് 6.55 ഗ്രാം മെത്താംഫിറ്റാമിൻ സഹിതം പിടിയിലായത്.കൂടെ ഉണ്ടായിരുന്ന രാധുൽ. എം എന്നയാൾ ഓടി രക്ഷപ്പെട്ടു.


വസീം എന്നയാളെ ഒന്നാം പ്രതിയായും രാധുൽ എന്നയാളെ രണ്ടാം പ്രതിയായും കേസെടുത്ത് ടി കേസ് കുത്തുപറമ്പ റെയിഞ്ച് ഓഫീസിൽ NDPS Cr. 15/2026 ആയി രജിസ്റ്റർ ചെയ്തു..15.06.2026 ന് രാത്രി ഇരുവരും  KL58 AA 5754 നമ്പർ  സ്വിഫ്റ്റ് കാറിൽ വിൽപ്പനക്കായി  മെത്താം ഫിറ്റാമിൻ കൊണ്ടുപോവാൻ ശ്രമിക്കവയാണ്  പിടിയിലായത്..രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ടിയാൻ കുറച്ചു ദിവസങ്ങളിലായി  കുത്തുപറമ്പ എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു..വാഹനം ഉപേക്ഷിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സഹസികമായാണ് പിടികൂടിയത്.


.ബാംഗ്ലൂരിൽ നിന്നും മൊത്തമായി എത്തിക്കുന്ന മയക്കുമരുന്ന് ചെറുപൊതികളിലാക്കി തലശ്ശേരി, പാനൂർ, ചൊക്ലി തുടങ്ങിയ സ്ഥലങ്ങളിൽ ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചു കൊടുക്കുന്നതാണ് ടിയാന്റെ രീതി..പാനൂർ മേഖലയിലെ മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ വസീം..ടിയാനെ ബഹുമാനപ്പെട്ട തലശ്ശേരി ACJM കോടതിയിൽ ഹാജരാക്കും..

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) ഷാജി. പി. സി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) മാരായ ഷാജി അളോക്കൻ,റോഷിത്ത് പി, പ്രജീഷ് കോട്ടായി, ജലീഷ് പി,സിവിൽ എക്സൈസ് ഓഫീസർമാരായ  സുബിൻ. എം,സജേഷ് സി കെ വനിത സിവിൽ എക്സൈസ് ഓഫീസർമാരായ  ഷൈനി. വി, ഷൈനി. പി എന്നിവരാണ് കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments