യുവാവിനെ ആക്രമിച്ച് പണം കവർന്ന പ്രതി അറസ്റ്റിൽ
പണം ആവശ്യപ്പെട്ട് വഴിയാത്രക്കാരനെ ആക്രമിച്ച് പേഴ്സ് കവർച്ച ചെയ്ത കേസിലെ പ്രതിയെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു.
വാഴൂർ സ്വദേശിയായ സാബിൻ പി. സജി (പൊവാത്തുകാട്ടിൽ ഹൗസ്, പുളിക്കൽ കവല., വാഴൂർ, നിലവിൽ നൊഗൽ ഭാഗം, പാമ്പാടി) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
2026 ജൂൺ 14-ന് വൈകിട്ട് 4.30 ഓടെ വാഴൂർ വില്ലേജിലെ 14-ാം മൈൽ ഭാഗത്ത് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന പരാതിക്കാരനെ പ്രതി തടഞ്ഞുനിർത്തി പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ച പരാതിക്കാരന്റെ മുഖത്ത് കൈകൊണ്ട് ഇടിച്ച് കണ്ണിന് പരിക്കേൽപ്പിച്ച ശേഷം, നിലത്ത് വീണ പരാതിക്കാരന്റെ ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 15,000 രൂപയും ചില്ലറപ്പണവും തിരിച്ചറിയൽ കാർഡും അടങ്ങിയ പേഴ്സ് കവർന്ന് കടന്നുകളഞ്ഞതായാണ് കേസ്.
സംഭവത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ സാബിൻ പി. സജിയെ 2026 ജൂൺ 18-ന് പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ രാജേഷ് പി.എസ്. ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ പ്രതിയെ അന്നേ ദിവസം കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-I ൽ ഹാജരാക്കുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്.
70 12 23 03 34
.jpg)


0 Comments