വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസം സമാപനം ഭക്തിസാന്ദ്രമായി.....



വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസം സമാപനം ഭക്തിസാന്ദ്രമായി നടത്തി.

വെള്ളികുളം:വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസ സമാപനം ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. വിശുദ്ധ കുർബാനക്കുശേഷം മരിയൻ ഗ്രോട്ടോ യിലേക്ക് ആഘോഷമായ ജപമാല പ്രദിക്ഷണം നടത്തി.ഇടവകയിലെ മാതൃവേദി അംഗങ്ങൾ മാതാവിൻ്റെ തിരുസ്വരൂപം വഹിച്ചത് ശ്രദ്ധേയമായി. ജപമാല പ്രാർത്ഥന,വണക്കമാസ പ്രാർത്ഥന ലദീഞ്ഞ് എന്നിവ നടത്തപ്പെട്ടു.


 വികാരി ഫാ.സ്‌കറിയ വേകത്താനം പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.തുടർന്ന് നേർച്ച വിതരണം നടത്തി.കിഴക്കൻ മലയോര മേഖലയിലെ പ്രശസ്തമായ  ഗ്രോട്ടോയാണ് വെള്ളികുളം പള്ളിയുടെ മാതാവിൻ്റെ ഗ്രോട്ടോ.ഇടവക വികാരിയായിരുന്ന ഫാ. ഗീവർഗീസ് ചെല്ലങ്കോട്ടച്ചന് ദർശനം കിട്ടി ഉണ്ടാക്കിയ ഗ്രോട്ടോയാണിത്.


80 വർഷത്തെ പഴക്കമുള്ള ഈ ഗ്രോട്ടോയിൽ അത്ഭുത നീരുറവയുടെ സാന്നിധ്യം സൗഖ്യം നൽകുമെന്ന് വിശ്വസിക്കുന്നു.നിരവധി തീർത്ഥാടകർ ഈ ഗ്രോട്ടോ സന്ദർശിക്കുന്നു.പല സിനിമകളിലും ഈ ഗ്രോട്ടോ നിറഞ്ഞുനിൽക്കുന്നു.മാതാവിൻ്റെ വണക്കമാസ സമാപനത്തിന് നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.


ബേബി കരോട്ടുപുള്ളോലിൽ, ജോർജ് ഇരുവേലിക്കുന്നേൽ, ചാർലി കൊല്ലി കൊളവിൽ, ബിജു മുതലക്കുഴിയിൽ,സണ്ണി കണിയാംകണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments