കാണക്കാരി ഗ്രാമ പഞ്ചായത്ത് കടപ്പൂർ ഗവ. ആയുർവ്വേദ ഡിസ്പെൻസറി പുതിയ കെട്ടിട നിർമ്മാണ ഉദ്ഘാടനം ജലവിഭവ ,ഭവന വകുപ്പ് മന്ത്രി അഡ്വ .മോൻസ് ജോസഫ് നിർവ്വഹിച്ചു.




കാണക്കാരി ഗ്രാമ പഞ്ചായത്ത് കടപ്പൂർ ഗവ. ആയുർവ്വേദ ഡിസ്പെൻസറിക്ക് കാണക്കാരി ഗ്രാമ പഞ്ചായത്ത് വിഹിതം 15 ലക്ഷവും നാഷണൽ ആയുഷ് മിഷൻ വിഹിതമായി 35 ലക്ഷവും ഉൾപ്പെടെ 50 ലക്ഷം രൂപ വകയിരുത്തി പുതിയ കെട്ടിടം നിർമ്മിക്കുന്നതിൻ്റെ നിർമ്മാണ ഉദ്ഘാടനം  ജലവിഭവ ,ഭവന വകുപ്പ് മന്ത്രി അഡ്വ . മോൻസ് ജോസഫ് നിർവ്വഹിച്ചു. 


ഗ്രാമ പഞ്ചായ ത്ത് പ്രസിഡൻ്റെ വിജേഷ് ഒ ആർ  അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആഷാ മോൾ ജോബി, ബ്ലോക് പഞ്ചായത്ത് സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സിൻസി ജെയ് സൺ, ബ്ലോക്ക് പഞ്ചായത്തംഗം ബാബു റ്റി എസ്,  ഗ്രാമ പഞ്ചായത്ത് സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ഷിനിബിജു, എൽസമ്മ ജോൺ, 

ബെറ്റ്സിമോൾ ജോഷി , ഗ്രാമ പഞ്ചായത്ത് അംഗ ങ്ങളായ മരിന തമ്പി , അനിത ജയമോഹൻ, അജയൻ കാപ്പിലോരത്ത്, ബിബിൻ എബ്രഹാം, സോണി ജോസഫ്,റോയി ചാണകപ്പാറ, റെജി ജോസഫ്, ശ്വാമള കുമാരി, ശോഭ, ഗ്രാമ പഞ്ചായത്ത് സെക്രടറി സോണി സി ഹരിബാൽ, ഡോ. ഹരികുമാർ ( ഡി.എം ഒ ഇൻ ചാർജ്ജ്) , ഡോ. ശരണ്യ ഉണ്ണി കൃഷ്ണൻ (ഡി.പി എം നാഷണൽ ആയുഷ് മിഷൻ ) , മെഡിക്കൽ ഓഫീസർ ഡോ. ബിനോജ് കെ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments