എം എൽ .എ മാർക്ക് സ്വീകരണവും , വിദ്യാർത്ഥികൾക്ക് ആദരവും നാളെ .
തലപ്പലം ഗ്രാമ പഞ്ചായത്തും, പ്ലാശനാൽ പൗരസമിതിയും സംയുക്തമായി മാണി സി കാപ്പനും അഡ്വ സെബാസ്റ്റ്യൻ എം ജെ .ക്കും സ്വീകരണവും പ്ലസ് ടു എസ് എസ്. എൽ. സി. പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയവർക്കും , സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിയിൽ എ. ഗ്രേഡ് കരസ്ഥമാക്കിയ
എയ്ഞ്ചൽ എം ടോജോയ്ക്ക് ആദരവും നല്കും.
നാളെ രാവിലെ 10.30 ന് തലപ്പലം സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ തലപ്പലം ഗ്രാമ പഞ്ചായത്ത് ജോമി ബെന്നി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൻ്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിക്കും. അഡ്വ . വി ജെ സെബാസ്റ്റ്യൻ എം എൽ എ മുഖ്യാതിഥി ആവും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോയി സ്കറിയ ജില്ലാപഞ്ചായത്ത് അംഗം ശ്രീകല ടീച്ചർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ പ്രേംജി,ജോഷി ജോഷ്വാ ആൻ മരിയ അമൽ പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുക്കും.
70 12 23 03 34

.jpg)


0 Comments