മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണ്ണറുമായിരുന്ന എം. എം. ജേക്കബ്ബിൻ്റെ 8-ാമത് ചരമവാർഷിക ദിനമാണിന്ന് ......
എം. എം. ജേക്കബ്ബിൻ്റെ സന്തത സഹചാരിയായിരുന്ന കോട്ടയം ഡി. സി. സി ജനറൽ സെക്രട്ടറിയും ഉഴവൂർ ബ്ലോക്ക് പഞ്ചായതുമെമ്പറുമായ രാമപുരം സി.ടി. രാജൻ തൻ്റെ പ്രിയപ്പെട്ട "ജേക്കബ്ബ് സാറിനെ " അനുസ്‌മരിക്കുന്നു
ഒരിക്കലും മറക്കാത്ത ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.....
ജേക്കബ് സാർ
എന്റെ രാഷ്ട്രീയ ഗുരുവാണ്.സാറിനൊ ഒപ്പം ഉള്ള യാത്രകൾ അത് പകർന്നു തന്ന പാഠങ്ങൾ, രാഷ്ട്രീയ ജീവിതത്തിലെ അമൂല്യമായ സമ്പാദ്യങ്ങൾ ആണ് .
രാഷ്ട്രീയപ്രവർത്തകനായി എന്നെ പാകപ്പെടുത്തിയത് അദ്ദേഹമാണ്. രാജ്യത്തിൻറെ തലസ്ഥാന നഗരിയിൽ ഒരുപാട് വർഷം ജീവിച്ച് ഉന്നതമായ സ്ഥാനമാനങ്ങൾ അലങ്കരിച്ച അദ്ദേഹം വിശ്രമജീവിതത്തിന് തിരഞ്ഞെടുത്തത് ജന്മനാടായ രാമപുരം മരങ്ങാട് ആണ് എന്നുള്ളത് അത്ഭുതപ്പെടുത്തുന്നതാണ്.
അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിൽ ഡൽഹിയിലോ കുറഞ്ഞത് തിരുവനന്തപുരത്തോ അദ്ദേഹത്തിന് താമസിക്കാമായിരുന്നു.പക്ഷേ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചതിനുശേഷം ജനിച്ചു വളർന്ന നാട്ടിൽ കളിച്ചുവളർന്നവരോടൊപ്പം,കുടുംബാംഗങ്ങളോടൊപ്പം ജീവിക്കാൻ അദ്ദേഹം ജന്മ നാട്ടിലെത്തി. തുടർന്ന് ഏതൊരു ചടങ്ങിലും വലുപ്പം നോക്കാതെ സാധാരണക്കാരനെ പോലെ ഈ നാട്ടിലെ ഒരു നിറസാന്നിധ്യമായിരുന്നു.
വിശ്രമജീവിതം വലിയ ആഘോഷമാക്കിയ അദ്ദേഹം വലിയ പദവിയിൽ എത്തിയപ്പോഴും സാധാരണക്കാരെ മറക്കാത്ത ജേക്കബ് സാർ രാഷ്ട്രീയ നേതാക്കൾക്കിടയിലെ ജ്വലിക്കുന്ന മാതൃകയാണ്.
ജേക്കബ് സാറിൻറെ ഓർമ്മകൾക്ക് മുമ്പിൽ ഒരിക്കൽ കൂടി
പ്രണാമം...
സി.ടി.രാജൻ ജനറൽ സെക്രട്ടറി ജില്ലാ കോൺഗ്രസ് കമ്മിറ്റി കോട്ടയം
70 12 23 03 34


.jpg)


0 Comments