നടുറോഡിൽ യുവതിയുടെ രണ്ടു കയ്യും വെട്ടി മാറ്റി....ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

 

തിരുവനന്തപുരം  കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി. 

കടയ്ക്കാവൂർ സ്വദേശിനി വിജി(38)ക്കാണ് വെട്ടേറ്റത്. 

ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിജിയുടെ രണ്ട് കൈകൾക്കും വെട്ടേറ്റിട്ടുണ്ട്. കടയ്ക്കാവൂർ ചാവടിമുക്കിൽ ആയിരുന്നു സംഭവം. ഇവരുടെ ആൺസുഹൃത്താണ് യുവതിയെ ആക്രമിച്ചത്. സംഭവത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

2 Comments

  1. സുഹൃത്തിന്റെ കൈ വെട്ടുന്നവനെ എങ്ങനെ സുഹൃത്തെന്നു വിളിക്കും?

    ReplyDelete
  2. അത് പോലെ കൈക്ക് വെട്ടേറ്റു എന്ന് റിപ്പോർട്ട്‌ ചെയ്യുന്നതല്ലേ ശരി? Sensationalise ചെയ്യാൻ കൈക്ക് വെട്ടേറ്റതിനെ ഇരു കൈകളും വെട്ടി മാറ്റി എന്നൊക്കെ പറയമോ!

    ReplyDelete