13 കാരിയുടെ ക്വട്ടേഷൻ.... വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു...... കൊലപാതകം ഐഫോണും ബൈക്കും വാങ്ങാൻ

 

 ഹരിപ്പാട്  കരുവാറ്റയിൽ വാടകവീട്ടിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ നാടിനെയാകെ ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങളാണ് പുറത്തുവരുന്നത്. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി (65) കൊല്ലപ്പെട്ട കേസിൽ അദ്ദേഹത്തിന്റെ ബന്ധുവായ 13-കാരി ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ പെൺകുട്ടി നൽകിയ ക്വട്ടേഷൻ കൊല്ലം സ്വദേശികളായ മൂന്ന് ആൺകുട്ടികളാണ് ഏറ്റെടുത്ത് നടപ്പിലാക്കിയത്. കൃത്യത്തിനു ശേഷം വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ആറു പവനോളം വരുന്ന സ്വർണാഭരണങ്ങളും സംഘം കവർന്നു. 


 മോഷണമുതൽ വിറ്റ് പെൺകുട്ടിക്ക് പുതിയ ഐഫോണും ക്വട്ടേഷൻ ഏറ്റെടുത്ത പ്രതികൾക്ക് ആഡംബര ബൈക്കും വാങ്ങാനായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. ഞായറാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. തിങ്കളാഴ്ചയാണ് ശിവൻകുട്ടിയുടെ മൃതദേഹം കൈകാലുകൾ കൂട്ടിക്കെട്ടി കഴുത്തിൽ തുണി മുറുക്കിയ നിലയിൽ കണ്ടെത്തിയത്. ഏറെ ക്രൂരമായ ഈ കൃത്യം ചെയ്ത ശേഷം പ്രതികൾ കൊലപാതക ദൃശ്യങ്ങൾ പെൺകുട്ടിയെ വീഡിയോ കോളിലൂടെ വിളിച്ച് കാണിച്ചുകൊടുത്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 


 മകൾ ശ്രീകലയുടെ പ്രസവ ആവശ്യത്തിനായി ഭാര്യ സരസ്വതി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നതിനാൽ ശിവൻകുട്ടി വീട്ടിൽ  ഒറ്റയ്ക്കായിരുന്നു. ചെറുമകൾ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയ സമയത്താണ് ആസൂത്രിതമായി പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറിയത്.


 വീട്ടുസാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട പ്രതികൾ അലമാര കുത്തിത്തുറന്നാണ് സ്വർണം അപഹരിച്ചത്. മുൻവശത്ത് കെട്ടിട നിർമ്മാണം നടന്നിരുന്ന ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു വീടെന്നത് പ്രതികൾക്ക് കാര്യങ്ങൾ എളുപ്പമാക്കി. 

 സംഭവസ്ഥലത്തെത്തിയ പോലീസ് ഡോഗ് സ്ക്വാഡിലെ നായ നിർമ്മാണത്തിലിരുന്ന പുതിയ കെട്ടിടത്തിലേക്കാണ് ആദ്യം ഓടിക്കയറിയത്. 


ഇതേത്തുടർന്ന് നിർമ്മാണവുമായി ബന്ധപ്പെട്ടവരെയും പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കുക യായിരുന്നു. അതിവേഗം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് കുറ്റകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ച നാല് പ്രായപൂർത്തിയാകാത്തവരെയും പോലീസ് വലയിലാക്കിയത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments