നമ്മുടെ ഭരണഘടന നമ്മുടെ ഭാവി - എ ഐ വൈ എഫ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ യുവജന റാലിയും സംഗമവും 15 ന്.






ഇന്ത്യന്‍ ഭരണഘടനയും ചരിത്രവും ആട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ നീക്കത്തിനെതിരെ നമ്മുടെ ഭരണ ഘടന നമ്മുടെ ഭാവി എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ആഗസ്റ്റ് 15 ശനിയാഴ്ച 4 ന് പാലായില്‍ എ ഐ വൈ എഫ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ യുവജന റാലിയും സംഗമവും നടക്കും. 

തെക്കേക്കരയില്‍ നിന്നും റാലി ആരംഭിക്കും തുടര്‍ന്ന് ലാളം ജംഗ്ഷനില്‍ നടക്കുന്ന യുവജന സംഗമം സിപിഐ ദേശീയ കൗണ്‍സില്‍ അംഗം റ്റി ജെ അഞ്ചലോസ് ഉദ്ഘാടനം ചെയ്യും. എ ഐ വൈ എഫ് ജില്ല പ്രസിഡന്റ് കെ രഞ്ജിത്ത് അധ്യക്ഷത വഹിക്കും.

സംഘടക സമതി ചെയര്‍മാന്‍ പി കെ ഷാജകുമാര്‍ സ്വാഗതം ആശംസിക്കും. എ ഐ വൈ എഫ് ജില്ല സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാതന്ത്ര്യ പ്രതിജ്ഞ അവതരിപ്പിക്കും. 
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി കെ ശശിധരന്‍, ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ വി ജോസഫ്, ജില്ല എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബാബു കെ ജോര്‍ജ്, അഡ്വ തോമസ് വി റ്റി, എ.ഐ.വൈ.എഫ് സംസ്ഥാന കൗണ്‍സില്‍ അംഗം അജിത് വാഴൂര്‍, എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി അഖില്‍ കെ യു, അഞ്ജു സെബാസ്റ്റ്യന്‍, അനില്‍ ചാക്കോ ഡോ അനീഷ് തോമസ്, എം റ്റി സജി അഡ്വ സണ്ണി ഡേവിഡ് എന്നിവര്‍ പ്രസംഗിക്കും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments