പാലാ നഗരസഭ ഭരണം നഗര വികസന മുന്നണി ഏറെ പ്രതീക്ഷയോടെ ഏറ്റെടുത്തതിനിടെ വിമത കോൺഗ്രസ് കൗൺസിലർമാർക്കിടയിലെ അഭിപ്രായഭിന്നത പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നു...... കോട്ടയം ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ വിമത കൗൺസിലർ ബിജു മാത്യൂസ് നടത്തിയ രൂക്ഷ വിമർശനത്തിന് പിന്നാലെ, അതേ വിമത വിഭാഗത്തിലെ ടോണി തൈപ്പറമ്പിൽ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ വിമതരുടെ തമ്മിലടി പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.




yes vartha Follow up -2

പാലാ നഗരസഭ ഭരണം നഗര വികസന മുന്നണി ഏറെ പ്രതീക്ഷയോടെ ഏറ്റെടുത്തതിനിടെ  വിമത കോൺഗ്രസ് കൗൺസിലർമാർക്കിടയിലെ അഭിപ്രായഭിന്നത പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നു......കോട്ടയം ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ വിമത കൗൺസിലർ ബിജു മാത്യൂസ് നടത്തിയ രൂക്ഷ വിമർശനത്തിന് പിന്നാലെ, അതേ വിമത വിഭാഗത്തിലെ ടോണി തൈപ്പറമ്പിൽ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ വിമതരുടെ തമ്മിലടി പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 

ഇടതുമുന്നണിയുടെയും വിമത കോൺഗ്രസ് കൗൺസിലർമാരുടെയും പിന്തുണയോടെ രൂപംകൊണ്ട നഗര വികസന മുന്നണി നഗരസഭ ഭരണം ഏറ്റെടുത്തതിൻ്റെ പിറ്റെന്ന് തന്നെയാണ്   ഈ പരസ്യ ഭിന്നത പുറത്തുവന്നത് എന്നത് യാദൃശ്ചികമാണെന്നു കരുതാൻ വയ്യ. 


ഭരണത്തിന്റെ തുടക്കത്തിൽ തന്നെ മുന്നണിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ കൂടുതൽ രൂക്ഷമാകുമോയെന്ന ചോദ്യവും ഉയരുകയാണ്.

തുടക്കമായത് ബിജു മാത്യൂസിന്റെ വിമർശനം

ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷിനെ ലക്ഷ്യമിട്ട് ബിജു മാത്യൂസ് നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് തുടക്കമായത്. കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച അദ്ദേഹത്തിന്റെ നിലപാട് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി.


എന്നാൽ ആ പ്രസ്താവനയോട് യോജിക്കാനാവില്ലെന്ന് വ്യക്തമാക്കി ടോണി തൈപ്പറമ്പിൽ രംഗത്തെത്തി. വ്യക്തിപരമായ ആക്രമണങ്ങളും നേതൃത്വത്തിനെതിരായ പരാമർശങ്ങളും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നാണ് വിവരം.


 വിമതരിൽ രണ്ടുതട്ട് .... 

ഇതോടെ വിമത വിഭാഗത്തിനുള്ളിൽ തന്നെ രണ്ടുതട്ടുകൾ രൂപപ്പെടുന്നുവെന്ന വിലയിരുത്തലും ശക്തമാകുന്നു. നഗരസഭയിലെ ഭരണസമവാക്യങ്ങൾ അതിസൂക്ഷ്മമായിരിക്കെ ഇത്തരം പരസ്യ അഭിപ്രായഭിന്നതകൾ മുന്നണിയുടെ ഐക്യത്തെ ബാധിക്കുമെന്ന തിരിച്ചറിവ് പോലുമില്ലാതെയാണ് വിമതരിൽ ചിലരുടെ നീക്കങ്ങൾ .



രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തിൽ, ചെയർപേഴ്സൺ തിരഞ്ഞെടുപ്പിന് പിന്നാലെ ഭരണസ്ഥിരതയാണ് മുന്നണിയുടെ പ്രധാന വെല്ലുവിളി. അതിനിടയിൽ വിമത നേതാക്കൾ തമ്മിലുള്ള പരസ്യ ഏറ്റുമുട്ടൽ എതിർപക്ഷത്തിന് രാഷ്ട്രീയ ആയുധമാകാനും സാധ്യതയുണ്ട്.

ഇതേസമയം താൻ വളരെ താഴ്ന്നാണ് നിൽക്കുന്നതെന്നും  മെരുങ്ങാത്ത അവസ്ഥയില്ലെന്നും ടോണി  തൈപ്പറമ്പിൽ വിശദീകരിച്ചു .  ഡിസിസി പ്രസിഡന്റിനെതിരെ കോൺഗ്രസ് പ്രവർത്തകൻ പരസ്യമായി രൂക്ഷമായ എതിർപ്പ് പ്രകടിപ്പിക്കുന്നത് കോൺഗ്രസിൻ്റെ ശൈലിയല്ല . അത് അംഗീകരിക്കാനും കഴിയില്ലെന്ന് ടോണി പറഞ്ഞു


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments