തീക്കോയി തലനാട് കവലപാലത്തിന് സമീപം രാത്രി ഉണ്ടായ വെള്ളപ്പാച്ചിലിൽ വ്യാപക നാശനഷ്ടം
തീക്കോയി ഗ്രാമപഞ്ചായത്തിലെ തലനാട് കവലപാലത്തിന് സമീപം രാത്രി 2 മണിയോടെ ഉണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ വ്യാപക നാശനഷ്ടമുണ്ടായി. ഏകദേശം 50 വീടുകളിൽ വെള്ളം കയറിയതായാണ് പ്രാഥമിക വിവരം. ഇതിൽ 30 വീടുകളിലെ മുഴുവൻ വീട്ടുപകരണങ്ങളും വെള്ളത്തിൽ ഒഴുകിപ്പോയി.
വെള്ളപ്പാച്ചിലിൽ 11 പശുക്കൾ ചത്തതായും റിപ്പോർട്ടുണ്ട്. ദുരിതബാധിതർക്കായി നിലവിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് പ്രവർത്തനം തുടരുകയാണ്.സംഭവത്തെ തുടർന്ന് എം.എൽ.എ., ജില്ലാ കളക്ടർ, ആർ.ഡി.ഒ., തഹസിൽദാർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ദുരിതബാധിതരെ സന്ദർശിക്കുകയും ചെയ്തു.
ആവശ്യമായ ദുരിതാശ്വാസ നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ തുടരുകയാണ്
70 12 23 03 34

.jpg)


0 Comments