കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവനക്കെതിരെ മീനച്ചിൽ താലൂക്ക് എൻ. എസ്. എസ് യൂണിയന്റെ ശക്തമായ പ്രതിഷേധം.... കരയോഗങ്ങളെ പങ്കെടുപ്പിച്ച് പ്രതിഷേധ സമരം നടത്തുമെന്നും മുന്നറിയിപ്പ്



കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവനക്കെതിരെ മീനച്ചിൽ താലൂക്ക് എൻ. എസ്. എസ്  യൂണിയന്റെ ശക്തമായ പ്രതിഷേധം.... കരയോഗങ്ങളെ പങ്കെടുപ്പിച്ച് പ്രതിഷേധ സമരം നടത്തുമെന്നും മുന്നറിയിപ്പ് 


മീനച്ചിൽ താലൂക്ക് NSS യൂണിയന്റെ അടിയന്തര കമ്മറ്റി യോഗം ഇന്ന് യൂണിയൻ ചെയർമാൻ മനോജ് ബി . നായരുടെ  അദ്ധ്യക്ഷതയിൽ കൂടിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. യോഗത്തിൽ യൂണിയൻ സെക്രട്ടറി കെ എൻ സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. 


നിരന്തരം നായർ സർവീസ് സൊസൈറ്റി അംഗങ്ങളെയും പ്രത്യേകിച്ച് ജനറൽ സെക്രട്ടറിക്കും, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കെതിരെയും പത്രമാധ്യമങ്ങിലൂടെയും നവമാധ്യമങ്ങളിലൂടെയും കെ ബി ഗണേഷ് കുമാർ നടത്തുന്ന പ്രസ്താവനകൾ സാമാന്യ മര്യാദയുടെ എല്ലാ അതിരുകൾ ലംഘിക്കുന്നതാണന്നും ഇത് ഇനിയും അനുവദിക്കാൻ പാടില്ലെന്നും മനോജ് ബി നായർ. പറഞ്ഞു 


അഴിമതിയുടെ പേരിൽ സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള ഗണേഷ് കുമാറിൻ്റെ  ജല്പനം ആണിതെന്ന് യോഗം വിലയിരുത്തി.  ഇനിയും ഇത്  ആവർത്തിച്ചാൽ മീനച്ചിൽ താലൂക്ക് എൻ എസ്. എസ്. യൂണിയൻ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും കരയോഗങ്ങളെ സംഘടിപ്പിച്ച് കൊണ്ട് ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്നും  യോഗം മുന്നറിയിപ്പു നൽകി.


 ജനറൽ സെക്രട്ടറിക്ക് യോഗം സമ്പൂർണ്ണ പിന്തുണ അറിയിച്ചു. ഇത് സംബന്ധിച്ച പ്രമേയം സതീഷ് കല്ലക്കുളം അവതരിപ്പിച്ചു 

 എൻ ഗിരീഷ് കുമാർ പ്രമേയത്തെ പിൻതാങ്ങി .  പി രാധാകൃഷ്ണൻ , വിശ്വനാഥൻ നായർ എന്നിവർ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു . യൂണിയൻ ഇൻസ്പെക്ടർ  കെ. എ അഖിൽ കുമാർ നന്ദി പറഞ്ഞു











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments