മായ രാഹുല്‍ പാലാ നഗരസഭയിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി; വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പിന്തുണ പ്രഖ്യാപിച്ചു


മായ രാഹുല്‍ പാലാ നഗരസഭയിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി; വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പിന്തുണ പ്രഖ്യാപിച്ചു

പാലാ നഗരസഭയിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയായി മായ രാഹുലിനെ പിന്തുണയ്ക്കാന്‍ വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന വിമത കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

യോഗതീരുമാനം വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പ്രതിനിധിയായി ടോണി തൈപ്പറമ്പില്‍, എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബിജു പാലുപ്പടവനെ അറിയിച്ചു. അതോടൊപ്പം യുഡിഎഫ് കൗണ്‍സിലന്മാരുടെയും പിന്തുണയും തേടാന്‍ തീരുമാനിച്ചു 
കഴിവും പ്രാപ്തിയുമുള്ള മായ രാഹുലിന്റെ നേതൃത്വത്തില്‍ പാലാ നഗരസഭയില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളും ഭരണനേട്ടങ്ങളും കൈവരിക്കാനാകുമെന്ന് വിമത കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു.

പാലാ നഗരസഭയുടെ പുതിയ ഭരണസമിതിക്ക് ജനങ്ങളുടെ പൂര്‍ണ പിന്തുണയും സഹകരണവും ലഭിക്കുമെന്നും, സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ജനകീയമായും ശക്തമായും ഇടപെടുന്ന ഭരണരീതിയായിരിക്കും സ്വീകരിക്കുകയെന്നും കൗണ്‍സിലര്‍മാര്‍ ഐകകണ്‌ഠ്യേന അറിയിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments