രാമപുരം കോളേജിൽ വിപുലമായ ഓണാഘോഷം നടത്തി.



രാമപുരം കോളേജിൽ വിപുലമായ ഓണാഘോഷം നടത്തി.

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികളാണ്  സംഘടിപ്പിച്ചത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തിയ ഓണം ഘോഷയാത്രയും, 12 അടി ഉയരമുള്ള ചലിക്കുന്ന വലിയ ആനയും,  വടംവലി ഉൾപ്പടെയുള്ള വിവിധ ഓണ മത്സരങ്ങളും ആഘോഷപരിപാടികൾ ആകർഷകമാക്കി. 


മലയാളി മാരൻ മത്സരത്തിൽ  മലയാളി മാരൻ ആയി അലൻ തങ്കച്ചനും മലയാളി മങ്ക മത്സരത്തിൽ മലയാളി  മങ്കയായി റിച്ചു ബേബിയും തെഞ്ഞെടുക്കപ്പെട്ടു.
രാമപുരം  ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്  കെ കെ ശാന്താറാം ഉദ്‌ഘാടനം നിർവ്വഹിച്ചു. 


കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഓണസന്ദേശം നൽകി. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ . വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്,  അഡ്മിനിസ്‌ട്രേറ്റീവ്  ഓഫീസർമാരായ  രാജീവ് ജോസഫ്,


 ജോബിൻ പി മാത്യു പി മാത്യു, സ്റ്റാഫ് കോർഡിനേറ്റർമാരായ  ഷീബ തോമസ്, സുമേഷ് സി എൻ, ഷിബു കല്ലറക്കൽ ,കോളേജ് യൂണിയൻ ചെയർമാൻ അൽഫോൻസ് ബിനോയി, വൈസ് ചെയർപേഴ്സൺ ഷെൽറ്റോണ, ജെനറൽ സെക്രട്ടറി തുടങ്ങിയവർ നേതൃത്വം നൽകി.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments