പാലാ മഹാത്മാഗാന്ധി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ആഭരണ പ്രദർശന വിപണന മേള സംഘടിപ്പിച്ചു.
പാലാ മുൻസിപ്പൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജിജി ബൈജു കൊല്ലംപറമ്പിൽ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവരെ സമൂഹത്തിന് ഉതകുന്നവരാക്കി മാറ്റുകയും സ്വയം പര്യാപ്തരാക്കി തീർക്കുകയും ചെയ്യുന്നതിലൂടെ നാഷണൽ സ്കീം നടത്തന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ജിജി ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു.
പ്രിൻസിപ്പാൾ ജയകുമാരി വി. ആർ. അദ്ധ്യക്ഷയായിരുന്നു. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ജിഷ ടി. ജോർജ്, അദ്ധ്യാപകരായ അപർണ്ണ പി. ആദിത്യ ഷാജി, ഡിവിന എസ്. റോസ്, വോളൻ്റീയർമാരായ അനന്യകൃഷ്ണ, കാർത്തിക കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. നാഷണൽ സർവീസ് സ്കീം വോളൻ്റീയേഴ്‌സും മറ്റു കുട്ടികളും ചേർന്ന് നിർമ്മിച്ച ആഭരണങ്ങളുടെ പ്രദർശനവും വില്പനയുമാണ് മേളയിൽ നടത്തിയത്.
70 12 23 03 34





0 Comments